23 Thursday
October 2025
2025 October 23
1447 Joumada I 1

ഇസ്‌ലാഹി കാമ്പയിന്‍ തുടങ്ങി

ആലുക്കല്‍ ഇസ്‌ലാഹി കാമ്പയിന്‍ പ്രഖ്യാപന സമ്മേളനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശരീഫ ടീച്ചര്‍ ഉദ്ഘാടം ചെയ്യുന്നു.


അരീക്കോട്: ആലുക്കല്‍ യൂണിറ്റ് ഇസ്‌ലാഹി കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. അധ്യാപക സമ്മേളനം, കാര്‍ഷിക മീറ്റ്, തലമുറ സംഗമം, വനിതാസംഗമം, മത സൗഹാര്‍ദ സദസ്സ്, ഇഫ്താര്‍ സംഗമം, ധര്‍മ വിചാരം, കിഡ്‌സ് പാര്‍ട്ടി, ഈദ് കിസ്സ, സമാപന സമ്മേളനം എന്നിവ നടത്തും. 2022 ജൂണ്‍ വരെ നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ പ്രഖ്യാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശരീഫ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അബ്ദുര്‍റഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ശിബിന്‍ലാല്‍, വാര്‍ഡ് മെമ്പര്‍ വൈ പി സുലൈഖ, അബ്ദുറഷീദ് ഉഗ്രപുരം, ഡോ. കെ ഷബീര്‍, എം ടി മനാഫ് പ്രസംഗിച്ചു. മലീഹ, അല്‍അമീന്‍ എന്നിവര്‍ ഗാനവിരുന്നിന് നേതൃത്വം നല്‍കി.

Back to Top