ഇതോ വിപ്ലവം!
അസ്‌കര്‍ കുണ്ടുങ്ങല്‍
അവര്‍ക്കത്
കറുത്ത തുണിയാണ്;
അതില്‍ നിന്ന്
പുറത്ത് ചാടിക്കാന്‍
വഴിയന്വേഷിച്ച്
വിപ്ലവ കേമന്മാര്‍
ഉറക്കമിളക്കുന്നു..
വര്‍ണക്കടലാസില്‍ പഞ്ചാര പുരണ്ട
വാക്കുകള്‍ ചൂണ്ടയില്‍
കോര്‍ത്ത് ഇര തേടുന്നു
വിപ്ലവ ഗാനങ്ങള്‍
പ്രസംഗങ്ങള്‍,
സ്റ്റാറ്റസ്, റീല്‍സ്
എല്ലാം ബിജിഎമ്മിട്ട് തുടങ്ങാം
മത വേലിക്കെട്ടുകള്‍
തകര്‍ത്തെറിഞ്ഞ്
കാലം കഴിക്കും
‘സ്വതന്ത്ര’ നാളുകള്‍
സ്വപ്‌നം കാണാനല്ല.
പണിതുയര്‍ത്താന്‍..
അതത്രെ വിപ്ലവം !
പ്രണയ സുരഭില
നിമിഷങ്ങളില്‍ ആറാടാം..
പത്ത് മാസം ചുമന്നമ്മയും
കരിച്ച് കളയും വെയിലില്‍
തണലായി നിന്നച്ഛനും
കണ്ണീര്‍ പേമാരിയായ്
പെയ്തിറങ്ങിയാലും…
വിപ്ലവം തടുക്കും..
പാറിനടക്കും പക്ഷികള്‍
വേളി കഴിക്കാറുണ്ടോ?
സ്വതന്ത്ര ഭോഗം
ആഹാ എത്ര സുന്ദരം
സ്വവര്‍ഗ ഭോഗം..
എത്ര മനോഹരം
എല്ലാം നുകരാം
വരൂ …
നിന്റെ ഉടയാടകള്‍
കത്തിക്കൂ …
സ്വാതന്ത്ര്യം നേടൂ…
ഇവിടെയാണ് സ്വര്‍ഗം..