23 Thursday
October 2025
2025 October 23
1447 Joumada I 1

രാജ്യം സുരക്ഷിതമോ?

ഒ എച്ച് മുഹമ്മദ് സ്വാലിഹ്‌

സുരക്ഷയുടെ പേരു പറഞ്ഞ് ആര്‍ക്കെതിരെയും വാളോങ്ങുന്നതാണ് ഇപ്പോഴത്തെ രീതി. ഭരണപക്ഷത്തിന് ശത്രുക്കള്‍ എന്നു തോന്നുന്ന ആര്‍ക്കെതിരെയും എപ്പോഴും ഇത്തരം ആക്രമങ്ങള്‍ സംഭവിച്ചേക്കാം എന്നതാണ് അവസ്ഥ. രാജ്യം എല്ലാ തരത്തിലും അതിന്റെ പ്രതാപങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്.
പെഗസസ് അടക്കമുള്ള വിവാദങ്ങള്‍ രാജ്യപ്രശസ്തിക്ക് മങ്ങലേല്പിച്ചുകൊണ്ടിരിക്കുന്നു. വ്യക്തികളുടെ സ്വകാര്യതകളിലേക്ക് കടന്നു കയറാനും മറ്റും സാങ്കേതിക വിദ്യകളെ ഉപയോഗിക്കാന്‍ കേന്ദ്രം ഒട്ടും മടി കാണിക്കുന്നില്ല. പൗര സുരക്ഷ ഉറപ്പാക്കേണ്ടവര്‍ തന്നെ പൗരന്മാരെ മുള്‍മുനയിലാക്കുകയാണ്. തീവ്ര ഹിന്ദുത്വ കൊണ്ട് മതേതര രാജ്യത്തെ കീഴ്‌മേല്‍ മറിക്കാമെന്നാണ് ഭരണചക്രം തിരിക്കുന്ന ആര്‍ എസ് എസ് വിചാരിക്കുന്നത്. റിപബ്ലിക് ദിനാചരണത്തിന്റെ സന്ദര്‍ഭത്തില്‍ അവതരിപ്പിച്ച പ്ലോട്ടുകളും അനുമതി നിഷേധിക്കപ്പെട്ട പ്ലോട്ടുകളും വിലയിരുത്തിയാല്‍ ഇത് വ്യക്തമാവും.
എന്നാല്‍, ഇതര രാഷ്ട്രങ്ങള്‍ക്കു മുന്‍പില്‍ ഇന്ത്യയുടെ മതനിരപേക്ഷതയ്ക്കാണ് ഈ സംഭവങ്ങള്‍ വഴി പോറലേല്ക്കുന്നത്. നിയമപരമായി ഈ നീക്കങ്ങളെ നേരിടുകയും അന്തസ് തിരിച്ചു പിടിക്കുകയും ചെയ്‌തേ തിരൂ. ഇല്ലായെങ്കില്‍ പണ്ട് ഇന്ത്യ എന്നൊരു മതേതര രാഷ്ട്രമുണ്ടായിരുന്നു എന്ന് നമുക്ക് കുട്ടികളോട് കഥ പറയേണ്ട അവസ്ഥ വരും.

Back to Top