പ്രചരണോദ്ഘാടനം
ഇരിക്കൂര്‍: ഡോ. കെ കെ എന്‍ കുറുപ്പ് ജനറല്‍ എഡിറ്ററായി യുവത പ്രസിദ്ധീകരിച്ച 1921 മലബാര്‍ സമരം ചരിത്രപരമ്പരയുടെ ഒന്നാം വാള്യമായ ‘പ്രതിരോധങ്ങളുടെ ചരിത്രവും പ്രത്യയശാസ്ത്രവും’ എന്ന കൃതിയുടെ ഇരിക്കൂര്‍ മണ്ഡലം തല പ്രചരണോദ്ഘാടനം ഐ എസ് എം കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് സഹദ് ഇരിക്കൂറില്‍ നിന്നും കോപ്പി സ്വീകരിച്ച് ഇരിക്കൂര്‍ എം എല്‍ എ അഡ്വ. സജീവ് ജോസഫ് സ്വീകരിച്ച് നിര്‍വഹിച്ചു.
മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, ഐ എസ് എം ശ്രീകണ്ഠാപുരം സെക്രട്ടറി വാസില്‍, തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൊയ്യം ജനാര്‍ദ്ദനന്‍, ചെങ്ങളായി ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ മുസാന്‍ കുട്ടി, സി ആശിഖ്, രജിതകുമാരി, പ്രസന്ന കെ, പ്രസ് ഫോറം പ്രസിഡണ്ട് മനൂപ് പി, യു പി സുരേന്ദ്രന്‍, ബശീര്‍ പെരുവളത്ത് പറമ്പ്, സി പി അശ്രഫ് ചെങ്ങളായി, എന്‍ പി റഷീദ്, എം പി എ റഹീം, കെ പി പി അബ്ദുല്‍ ഫതാഹ്, അമല്‍ നാഥ് പ്രസംഗിച്ചു.