22 Wednesday
October 2025
2025 October 22
1447 Joumada I 0

ഇറാനും ആണവ നിലയവും

എം കുട്ടി

ആണവശക്തിയായ് ഇറാന്‍ മാറുന്നു എന്ന ശീര്‍ഷകത്തില്‍ ഡോ. ടി കെ ജാബിര്‍ എഴുതിയ ലേഖനം ഹൃദ്യവും ചിന്തനീയവുമായ വായനക്ക് അവസരം തരുന്നതായിരുന്നു. ഒരാണവശക്തിയായി തല ഉയര്‍ത്തി നില്‍ക്കുവാന്‍ ഇറാന്‍ എന്തു മാത്രം സാധ്യമാവുമെന്നത് കാലത്തിനു മാത്രം അറിയാവുന്ന സംഗതിയാണ്. കേവലം മലര്‍പ്പൊടി കച്ചവടക്കാരന്റെ കേവല സ്വപ്‌നമായി കലാശിക്കുവാനാണ് സാധ്യത. ചില അറബ് രാഷ്ട്രങ്ങപോലും, എതിര്‍ പക്ഷത്താണ്. ഏറെ അകലെയല്ല, ഒരു പേര്‍ഷ്യന്‍ യുദ്ധമെന്നതും മഴക്കാലത്ത്. രാഷ്ട്രങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് യുദ്ധം ചെയ്യിപ്പിച്ച് ഇസ്‌ലാമിക പൈതൃകങ്ങള്‍ നശിപ്പിക്കുക എന്ന വലിയ അജണ്ടയാണ് അമേരിക്ക നിര്‍വ്വഹിക്കുന്നത്. ഭൂമിയില്‍ മിക്ക രാഷ്ട്രങ്ങള്‍ക്കും ആണവ നിലയങ്ങളുണ്ട്. ഇറാനുമാത്രം അതായിക്കൂട ഇതെന്ത് ന്യായം. അവര്‍ അവിവേകികളും മുല്ലമാരും അണുവായുധം സൂക്ഷിക്കുവാന്‍ അറിയാത്തവരുമാണ്. ഇതിനെതിരെയുള്ള ആണവനിലയമാണ് ഇറാന്‍ ലക്ഷ്യമിടുന്നത്. ഇസ്‌റാഈല്‍ എന്ന ദുരന്തരാഷ്ട്രം നിലനില്‍ക്കുവോളം ഇറാനിയന്‍ സ്വപ്‌നം പൂവണിയില്ല. പച്ചകള്ളം നിരത്തി ഇറാഖിനെ ആക്രമിച്ച അമേരിക്കയെ ആരേലും മറക്കുമൊ. നെതന്‍സ് ആണവ കേന്ദ അട്ടിമറിക്ക് പിന്നില്‍ ഇസ്‌റാഈല്‍ എന്ന വാര്‍ത്ത ഇതിനോട് കൂട്ടി വായിക്കാവുന്നതാണ്. ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥനെ വെടിവെച്ച് കൊന്നതും മറ്റാരുമായിരുന്നില്ല. ഖലീല്‍ജിബ്രാന്‍ എഴുതിയപോലെ ലോകത്തിന്റെ നിലനില്പ് അതിനെ നിലനിര്‍ത്തുന്ന ആധാരശക്തിയെ ആശ്രയിച്ചാണ്. നന്ദി ലേഖകനും ശബാബിനും.

Back to Top