ഇറാനിയന്‍ കപ്പല്‍ ചെങ്കടലില്‍ ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്

ഇറാനിയന്‍ കപ്പലായ സാവിസ് ചെങ്കടലില്‍ ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. വാണിജ്യ കപ്പല്‍ എസ്‌കോര്‍ട്ട് ദൗത്യത്തിനായി അയച്ച ഇറാന്‍ കമാന്‍ഡോസിന് പിന്തുണയറിയിക്കാന്‍ സാവിസ് കപ്പല്‍ ഏതാനും വര്‍ഷങ്ങളായി ചെങ്കടലില്‍ നിലയുറപ്പിച്ചിരുന്നു. അര്‍ധ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ തസ്‌നീം ആണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നതിന് തെളിവുകളില്ലെന്ന് അജ്ഞാത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അറബിയ്യ ടി വിയും റിപ്പോര്‍ട്ട് ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട് ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇസ്‌റാഈലിനെ സ്വാഗതം ചെയ്ത് മുന്‍ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പിന്മാറിയ 2015-ലെ ആണവ കരാറിലേക്ക് ലോക രാഷ്ട്രങ്ങള്‍ മടങ്ങണമെന്ന് ജനുവരിയില്‍ അധികാരമേറ്റ ജോ ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്.
