30 Friday
January 2026
2026 January 30
1447 Chabân 11

ഇറാന്‍ പൗരന്മാര്‍ക്കെതിരെ ഉപരോധവുമായി യു എസ്‌


ആറ് ഇറാന്‍ പൗരന്മാര്‍ക്കും ഒരു സൈബര്‍ കമ്പനിക്കും ഉപരോധം ഏര്‍പ്പെടുത്തിയതായി യു എസ്. കഴിഞ്ഞ വര്‍ഷത്തെ യു എസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ‘സ്വാധീനം’ ചെലുത്താന്‍ ശ്രമിച്ചതിന്റെ പേരിലാണ് ഉപരോധം. ഉപരോധമേര്‍പ്പെടുത്തിയ വ്യക്തികളും കമ്പനിയും സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതായും, ഭീഷണിപ്പെടുത്തുന്ന ഇമെയില്‍ സന്ദേശങ്ങളും വിഡിയോകളും അയക്കുകയും ചെയ്തതായി ഡിപ്പാര്‍ട്ട്‌മെന്റ് കുറ്റപ്പെടുത്തി. യു.എസ് സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പ് നടപടികളിലും പൊതുജന ആത്മവിശ്വാസം തകര്‍ക്കാന്‍ ശ്രമിച്ചതില്‍ ഉത്തരവാദികളായ ഇറാന്‍ ദേശീയ സാമ്പത്തിക സഹായമുള്ള ഓണ്‍ലൈന്‍ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഇന്നത്തെ ഇടപെടല്‍ യു എസ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നതെന്ന് ട്രഷറി ഡെപ്യൂട്ടി സെക്രട്ടറി വാലി അഡെയെമോ പ്രസ്താവനയിലൂടെ അറിയിച്ചു.

Back to Top