5 Friday
December 2025
2025 December 5
1447 Joumada II 14

ഇറാന്‍: വിവാദ ഇന്റര്‍നെറ്റ് ബില്ലിന് പാര്‍ലമെന്ററി കമ്മിറ്റിയുടെ അംഗീകാരം


ഓണ്‍ലൈന്‍ ഇടപെടലുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന നിയമനിര്‍മാണ രൂപരേഖക്ക് പ്രത്യേക പാര്‍ലമെന്ററി കമ്മിറ്റി അംഗീകാരം നല്‍കി. ഇത് ഓണ്‍ലൈന്‍ ഇടപെടലുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് കാരണമാകുമെന്ന് വിവിധ നിരീക്ഷകര്‍ ആശങ്ക പങ്കുവെച്ചു. വിവാദ നിയമനിര്‍മാണത്തിനെതിരെ പൊതു ജനങ്ങളുടെ ഏതിര്‍പ്പ് വകവെക്കാതെയാണ് പാര്‍ലമെന്റ് നടപടിയുമായി മുന്നോട്ടുപോകുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ‘സുരക്ഷാ ബില്‍’ ആദ്യമായി അവതരിപ്പിക്കുന്നത്. എന്നാല്‍, കഴിഞ്ഞ ജൂലൈയില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ താല്‍ക്കാലികമായി നിയമനിര്‍മാണം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ബിസിനസ് ഗ്രൂപ്പുകളും ഇന്റര്‍നെറ്റ് ഉപയോക്താക്കളും ഇത് ഓണ്‍ലൈന്‍ സ്വാതന്ത്ര്യത്തിന് തടസ്സം നില്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ബില്ലിനെതിരെ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഓണ്‍ലൈന്‍ കാമ്പയിനില്‍ 1.1 മില്യണ്‍ ആളുകള്‍ ഒപ്പുവെച്ചിരുന്നു. ഇത് കാമ്പയിന് നേതൃത്വം നല്‍കിയ വെബ്‌സൈറ്റിന്റെ ചരിത്രത്തില്‍ കൂടുതല്‍ ഒപ്പുകള്‍ ശേഖരിച്ച വലിയ മുന്നേറ്റമായിരുന്നു. ദോഷകരമായ ഉള്ളടക്കങ്ങളില്‍ നിന്ന് അവശ്യമായ സുരക്ഷ ഒരുക്കുന്നതിന് സൈബര്‍ ഇടങ്ങളെ നിയന്ത്രിക്കുകയും, പ്രാദേശിക ബിസിനസിനെ പിന്തുണക്കുകയും ചെയ്യുകയെന്നതാണ് പ്രധാന ലക്ഷ്യമെന്ന് ബില്ലിനെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കി.

Back to Top