5 Friday
December 2025
2025 December 5
1447 Joumada II 14

ഇറാന്‍ ആണവ ചര്‍ച്ചയിലേക്ക് ഉടന്‍ മടങ്ങുമെന്ന് യു എസ്‌


ഇറാന്‍ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കുന്നതിന് വിയന്നയിലെ ചര്‍ച്ചയിലേക്ക് ഉടന്‍ മടങ്ങുമെന്ന് ബൈഡന്‍ ഭരണകൂടം. എന്നാല്‍, ചര്‍ച്ചകള്‍ പുനഃരാരംഭിക്കുന്നത് ഇറാനെ ആശ്രയിച്ചാണ്. ഇറാന്‍ ചര്‍ച്ചക്ക് വേഗത്തില്‍ തയാറാവുകയാണെങ്കില്‍ യു എസ് ചര്‍ച്ച തുടരാന്‍ ആഗ്രഹിക്കുന്നു. നയതന്ത്ര ചര്‍ച്ചയുടെ വാതില്‍ ഇപ്പോഴും തുറന്നിരിക്കുകയാണെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് െ്രെപസ് പറഞ്ഞു.
ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹീം റഈസിയുടെ തെരഞ്ഞെടുപ്പിന് ശേഷം ജൂണ്‍ മുതല്‍ ചര്‍ച്ചകള്‍ കാര്യക്ഷമമായിരുന്നില്ല. ഞങ്ങളുടെ പങ്കാളിയുമായി ഉടന്‍ വിയന്ന ചര്‍ച്ചയിലേക്ക് മടങ്ങാന്‍ തയാറാണെന്നും താല്‍പര്യപ്പെടുന്നുവെന്നും കഴിയുമെന്നും ഞങ്ങള്‍ വ്യക്തമാക്കിയതാണെന്ന് നെഡ് െ്രെപസ് പറഞ്ഞു.

Back to Top