18 Thursday
April 2024
2024 April 18
1445 Chawwâl 9

ഇറാഖ്: ക്യാമ്പ് വിടാന്‍ അഭയാര്‍ഥികള്‍ നിര്‍ബന്ധിതരാകുന്നു


ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ ക്യാമ്പ് വിടാന്‍ നിര്‍ബന്ധിതരാകുന്നതായി മനുഷ്യാവകാശ വിഭാഗങ്ങളും അഭയാര്‍ഥികളും അല്‍ജസീറയോട് പറഞ്ഞു. 2400 കുടുംബങ്ങള്‍ക്ക് ആതിഥേയത്വം നല്‍കിയ വടക്കന്‍ നീനെവ പ്രവിശ്യയിലെ ക്യാമ്പ് വിടാന്‍ നിര്‍ബന്ധിക്കപ്പെടുന്നതില്‍ അഭയാര്‍ഥികള്‍ ആശങ്കാകുലരാണ്. സായുധ വിഭാഗമായ ഐ എസ് ഐ എസിനെതിരായ യുദ്ധത്തെ തുടര്‍ന്ന് പതിനായിരക്കണക്കിന് ഇറാഖീ കുടുംബങ്ങള്‍ നീനെവ പ്രവിശ്യയിലെ അഭയാര്‍ഥി ക്യാമ്പില്‍ അഭയം തേടുകയായിരുന്നു. ഇറാഖിന്റെയും അയല്‍രാജ്യമായ സിറിയയുടെ വലിയൊരു ഭാഗം പിടിച്ചെടുത്ത് ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ ഐ എസ് ഐ എസ് പരാജയങ്ങള്‍ ഏറ്റുവാങ്ങി. പ്രവിശ്യയിലെ മിക്ക ക്യാമ്പുകളും അടച്ചുപൂട്ടിയിരിക്കുകയാണ്. എന്നാല്‍, മോസില്‍ നഗരത്തിന് 65 കി.മീ തെക്ക് ജിദ്ദ ക്യാമ്പ് ഇപ്പോഴും അഭയാര്‍ഥികളെ സ്വീകരിക്കുന്നുണ്ട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x