ഐ ക്യൂ കരിയര്‍ ലോഗോ പ്രകാശനം ചെയ്തു
കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാളിറ്റി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗിന് കീഴിലെ ഐ ക്യൂ കരിയറിന്റെ പുതിയ ലോഗോ സിജി വൈസ് പ്രസിഡന്റ് ഡോ. ഇസെഡ് എ അഷ്‌റഫ് പ്രകാശനം ചെയ്തു. ഐ ക്യൂ ഡയറക്ടര്‍ ഡോ. അനസ് കടലുണ്ടി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ഡോ. അഹമ്മദ് സാബിത്ത്, കെ ഇസെഡ് ഡാനിഷ്, അന്‍വര്‍ മുട്ടാഞ്ചേരി, പാത്തേയ് ടീച്ചര്‍, ഫിദ ബിസ്മ, ബാസില്‍ പുളിക്കല്‍, റസീം ഹാറൂന്‍ പ്രസംഗിച്ചു.
