20 Monday
January 2025
2025 January 20
1446 Rajab 20

ഇസ്രായേല്‍ വംശഹത്യ തടയണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി


വംശഹത്യ തടയാന്‍ ഇസ്രയേലിന്റെ അധികാര പരിധിയിലുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു. തങ്ങളുടെ സൈന്യം വംശഹത്യ നടത്തുന്നില്ലെന്ന് ഇസ്രായേല്‍ ഉറപ്പാക്കണമെന്നും ആരോപിക്കപ്പെടുന്ന വംശഹത്യയുടെ തെളിവുകള്‍ സംരക്ഷിക്കുന്നത് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. ഗസ്സ മുനമ്പിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ദക്ഷിണാഫ്രിക്ക ഐ സി ജെക്ക് മുന്നില്‍ കേസ് നല്‍കിയത്. ഇസ്രയേലിനെതിരായ ചില ആരോപണങ്ങള്‍ വംശഹത്യ കണ്‍വെന്‍ഷന്റെ വ്യവസ്ഥകള്‍ക്കുള്ളില്‍ വരുന്നതാണെന്നും വംശഹത്യയില്‍ നിന്ന് സംരക്ഷിക്കപ്പെടാനുള്ള ഫലസ്തീനികളുടെ അവകാശം കോടതി അംഗീകരിക്കുന്നുവെന്നും കേസ് പരിഗണിക്കവെ ജോണ്‍ ഡോനോഗ പറഞ്ഞു.

Back to Top