29 Friday
March 2024
2024 March 29
1445 Ramadân 19

ഈ അനീതി എന്നവസാനിക്കും?

അഷ്‌റഫ് കോഴിക്കോട്‌

രാജ്യത്ത് വിചാരണത്തടവുകാരായി ജീവിതം തള്ളിനീക്കേണ്ടി വരുന്ന മുസ്ലിം യുവാക്കള്‍ ഏറെയാണ്. ഒരു തെളിവു പോലുമില്ലെങ്കിലും കേവലം ആരോപണത്തിന്റെ പേരില്‍ കുറ്റവാളികളേക്കാള്‍ വലിയ ശിക്ഷ പറ്റുകയാണവര്‍. അത്തരത്തില്‍ തകര്‍ത്തെറിയപ്പെട്ട 127 ജീവിതങ്ങള്‍ കുറ്റക്കാരല്ലെന്ന് ഇപ്പോള്‍ കോടതി പറഞ്ഞിരിക്കുന്നു.
നിരോധിത സംഘടനയായ ‘സിമി’യുടെ പേരില്‍ യോഗം ചേര്‍ന്നു എന്നാരോപിച്ചാണ് 2001ല്‍ ഭൂരിപക്ഷവും വിദ്യാസമ്പന്നരായ യുവാക്കളടങ്ങുന്ന ഒരു സംഘം മുസ് ലിംകളെ ഗുജറാത്ത് പൊലീസ്, രാഷ്ട്രം തകര്‍ക്കുന്ന ഗൂഢാലോചനയുടെ ഭീകര പരിവേഷം ചാര്‍ത്തി യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തത്! അന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ ആഘോഷിച്ച ഈ സംഭവത്തില്‍ ഒരൊറ്റ മാരകായുധം പോലും യോഗസ്ഥലത്തു നിന്ന് പിടിച്ചിട്ടില്ലാ എന്നറിയണം! എന്നിട്ടിപ്പോള്‍, നീണ്ട 20 വര്‍ഷങ്ങള്‍ക്കു ശേഷം പതിവുപോലെ കോടതി പറയുന്നു ഇവര്‍ നിരപരാധികളാണെന്ന്! 9 മാസം തടവറകളില്‍ മര്‍ദ്ദന പീഢനങ്ങള്‍ ഏറ്റ ശേഷമാണ് ഇവര്‍ക്ക് ജാമ്യം പോലും ലഭിച്ചത്! ഇരുപത് വര്‍ഷം നീണ്ട വിചാരണ കാലയളവില്‍ അഞ്ചുപേര്‍ മരണമടഞ്ഞു! വര്‍ഷങ്ങള്‍ക്കു ശേഷം ‘കുറ്റക്കാരല്ല’ എന്നു പറഞ്ഞ് കോടതി വിട്ടയക്കുമ്പോഴും അടഞ്ഞ ജീവിതമാര്‍ഗങ്ങളും ഒരിക്കലും മായ്ച്ചുകളയാനാവാത്ത ‘ഭീകരവാദി’പട്ട വുമായി, ഒരു മുഖ്യധാരാ പാര്‍ട്ടിയും ചോദി ക്കാനില്ലാതെ ഈ മനുഷ്യജന്മങ്ങ ള്‍ ഇങ്ങനെ മരിച്ചു ജീവിക്കണം

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x