24 Friday
March 2023
2023 March 24
1444 Ramadân 2

ഇന്ത്യ ഹിന്ദുരാഷ്ട്രമാകുന്നതിന്റെ അപകടത്തിലാണെന്ന് യു എസ് കോണ്‍ഗ്രസ് അംഗം


ഇന്ത്യ മതേതര ജനാധിപത്യ രാജ്യമാകുന്നതിനു പകരം ഒരു ഹിന്ദു ദേശീയ രാഷ്ട്രമായി മാറുന്നതിന്റെ അപകടത്തെ അഭിമുഖീകരിക്കുകയാണെന്ന് യു എസ് ഡെമോക്രാറ്റ് അംഗമായ ആന്‍ഡി ലെവിന്‍. യു എസ് ജനപ്രതിനിധി സഭയിലെ തന്റെ അവസാന പ്രസംഗത്തിനിടെയാണ് ലെവിന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്. ”ഞാന്‍ ഹിന്ദുമതത്തെയും ജൈനമതത്തെയും ബുദ്ധമതത്തെയും, ഇന്ത്യയില്‍ ജനിച്ച മറ്റ് മതങ്ങളെയും സ്നേഹിക്കുന്നു. എന്നാല്‍, അവിടെയുള്ള എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്”- ലെവിന്‍ പറഞ്ഞു. കശ്മീരിനെക്കുറിച്ചും ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഭരണത്തിനു കീഴിലുള്ള മുസ്‌ലിംകളുടെ ദുരവസ്ഥയെക്കുറിച്ചും ലെവിന്‍ പറഞ്ഞു. 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്‌ലിംകളോടുള്ള സമീപനത്തെക്കുറിച്ച് അദ്ദേഹം ബ്ലോഗില്‍ എഴുതിയിരുന്നു. കശ്മീരിന് സ്വയംഭരണാവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 മോദി റദ്ദാക്കിയപ്പോള്‍ ഇന്റര്‍നെറ്റും ടെലികമ്മ്യൂണിക്കേഷനും റദ്ദാക്കിയെന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. ഇത് അക്രമത്തിന്റെയും തടങ്കലിന്റെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x