31 Thursday
July 2025
2025 July 31
1447 Safar 5

ഇന്ത്യ നല്‍കുന്ന പിന്തുണ ആവേശകരം -അബ്ദുറാസിഖ് അബൂജസര്‍


കരിപ്പൂര്‍: വെളിച്ചം നഗര്‍: ഫലസ്തീന്‍ ജനതയ്ക്ക് ഇന്ത്യയും ഇന്നാട്ടിലെ ജനങ്ങളും നല്‍കുന്ന സ്‌നേഹവും പിന്തുണയും ഐക്യദാര്‍ഢ്യവും ആവേശകരമാണെന്ന് ഫലസ്തീന്‍ പൊളിറ്റിക്കല്‍ ആന്റ് മീഡിയ കോണ്‍സുലര്‍ ഡോ. അബ്ദുറാസിഖ് അബൂജസര്‍ പറഞ്ഞു. മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എല്‍ പി യൂസുഫ് അധ്യക്ഷത വഹിച്ചു. പ്രഫ. പി മുഹമ്മദ് കുട്ടശ്ശേരിയെ ഡോ. അബ്ദുറാസിഖ് അബൂജസര്‍ ആദരിച്ചു. സുവനീര്‍ പ്രകാശനം എളമരം കരീം എം പി നിര്‍വഹിച്ചു. ഹാരിസ് കാവുങ്ങല്‍ ഏറ്റുവാങ്ങി. ഹാറൂന്‍ കക്കാട് സുവനീര്‍ പരിചയം നടത്തി. ഡോ. പി മുസ്തഫ ഫാറൂഖി പുസ്തക പ്രകാശനം നടത്തി. ബിനോയ് വിശ്വം എം പി, അഡ്വ. പി എം എ സലാം, ആത്മദാസ് യമി, ഫാദര്‍ സജീവ് വര്‍ഗീസ്, പത്മശ്രീ ചെറുവയല്‍ രാമന്‍, രമേശ് ജി മേത്ത, എന്‍ കെ പവിത്രന്‍, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. അനസ് കടലുണ്ടി, മമ്മു കോട്ടക്കല്‍, ഡോ. യു പി യഹ്‌യാഖാന്‍, എം കെ ശാക്കിര്‍ പ്രസംഗിച്ചു.

Back to Top