ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് തുടര്‍ച്ചയായ അക്രമങ്ങള്‍ ഉണ്ടാകുന്നു – യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കാനിരിക്കെ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ആശങ്ക അറിയിച്ച് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്തെത്തി. യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട 2022ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കു നേരെ നിരന്തരം നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്. വാഷിങ്ടണില്‍ നടന്ന ചടങ്ങില്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഫോറം അംബാസഡര്‍ ഹുസൈന് നല്‍കിയാണ് പ്രകാശനം ചെയ്തത്. മതത്തിന്റെയോ വിശ്വാസത്തിന്റെയോ സ്വാതന്ത്ര്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ പ്രധാന ഭാഗമാണിതെന്നും അമേരിക്കന്‍ മൂല്യത്തിന്റെ അകക്കാമ്പും അന്താരാഷ്ട്ര നിയമത്തില്‍ പ്രതിപാദിച്ചിരിക്കുന്ന അടിസ്ഥാന സ്വാതന്ത്ര്യത്തിന്റെയും ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.