3 Sunday
December 2023
2023 December 3
1445 Joumada I 20

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്വാളിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ബ്രെയിന്‍ ഗേറ്റ്’ സംസ്ഥാന ശില്പശാലയുടെ സമാപന സെഷന്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു .


സി ഐ ഇ ആര്‍ ക്രാഫ്റ്റ് മത്സര വിജയികളെ പ്രഖ്യാപിച്ചു
കോഴിക്കോട്: സി ഐ ഇ ആര്‍ സംഘടിപ്പിച്ച ഇ-ക്രാഫ്റ്റ് കോണ്ടസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു. പാഴ്‌വസ്തുക്കള്‍, പ്രകൃതി വിഭവങ്ങള്‍, പേപ്പര്‍ തുടങ്ങിയവ ഉപയോഗിച്ച് ക്രാഫ്റ്റ് നിര്‍മാണമായിരുന്നു മത്സരം. കോവിഡ് അവധി കാലത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടയില്‍ വിദ്യാര്‍ഥികളിലെ ക്രിയാത്മക ചിന്താശേഷി വികസനം ലക്ഷ്യമിട്ട് കിഡ്‌സ്, ജൂനിയര്‍, സീനിയര്‍ കാറ്റഗറികളിലാണ് മത്സരം നടത്തിയത്. ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ചവരെ അവാര്‍ഡ് നല്‍കി ആദരിക്കും.
അവാര്‍ഡിന് അര്‍ഹരായവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ ക്രമത്തില്‍: സീനിയര്‍: ആഷ്മില്‍ (സലഫി മദ്‌റസ ആനപ്പാറ), സോഹ ഫൈസ് (മദ്‌റസത്തുല്‍ ഇസ്‌ലാഹ് ഇടിയങ്ങര), ദില്‍ഫ നവാസ് (സലഫി മദ്‌റസ കോലോമ്പാടം). ജൂനിയര്‍: അമീന അഹ്മദ് (മദ്‌റസത്തുസ്സലാം കടുപ്പിനി), റന ഫാത്തിമ (ഇഖ്‌റഅ് മദ്‌റസ കോട്ടപ്പള്ള), റുമൈസ (മദ്‌റസത്തുല്‍ ഹുദ കുഴിപ്പുറം). കിഡ്‌സ്: ഇംതിയാസ് ആലം (ജെ എം മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ പരന്നേക്കാട്), ഫാത്തിമ ഷിബില (മദ്‌റസത്തുല്‍ ഇസ്‌ലാഹ് ഇല്ലത്തുപറമ്പ), നിയ നസ്‌നീന്‍ (മദ്‌റസത്തു തൗഹീദ് മൂര്‍ക്കനാട്)
ഫലപ്രഖ്യാപന യോഗത്തില്‍ സി ഐ ഇ ആര്‍ കണ്‍വീനര്‍ ഐ പി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. കെ അബൂബക്കര്‍ മൗലവി, റഷീദ് പരപ്പനങ്ങാടി, എം ടി അബ്ദുല്‍ ഗഫൂര്‍, വഹാബ് നന്മണ്ട, അഹമ്മദ് നിസാര്‍, പി വി കുഞ്ഞിക്കോയ മാസ്റ്റര്‍ പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x