ഇസ്‌ലാമോഫോബിയ: ഇല്‍ഹാന്‍ ഉമറിന്റെ ബില്ലിന് അംഗീകാരം

ഇസ്‌ലാമോഫോബിയക്കെതിരെ പോരാടുന്ന ബില്‍ യു എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ പാസാക്കി. ഈയിടെ, റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ യു എസ് കോണ്‍ഗ്രസ് പ്രതിനിധി ലോറന്‍ ബോബെര്‍ട്ട് കോണ്‍ഗ്രസ് അംഗമായ ഇല്‍ഹാന്‍ ഉമറിനെതിരെ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണിത്. യു എസ് പ്രതിനിധി സഭ 219-212 വോട്ടുകള്‍ക്ക് ബില്ലിന് അംഗീകാരം നല്‍കുകയായിരുന്നു. മുസ്‌ലിം വിരുദ്ധ മുന്‍വിധിക്കെതിരെ പോരാടുന്നതിനു ‘കോംപാറ്റിങ് ഇന്റര്‍നാഷണല്‍ ഇസ്‌ലാമോഫോബിയ ആക്ട്’ എന്നറിയപ്പെടുന്ന ബില്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലാണ് രൂപീകരിക്കുന്നത്. വകുപ്പിന്റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഇസ്‌ലാമോഫോബിക് ആക്രമണവും ശിക്ഷാനടപടിയും ഉള്‍പ്പെടുന്നതാണ്.
