19 Saturday
April 2025
2025 April 19
1446 Chawwâl 20

ഐ ഐ ടി പ്രവേശനം ‘ജാം’ പരീക്ഷക്ക് അപേക്ഷിക്കാം

ആദില്‍ എം


രാജ്യത്തെ ഐഐടികളിലെ വിവിധ എം എസ് സി റെഗുലര്‍ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാനുള്ള എന്‍ട്രന്‍സ് എക്‌സാം ആയ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (JAM2024) ഫെബ്രുവരി 11ന് നടക്കും. അപേക്ഷാഫീസ് ഒറ്റ ടെക്സ്റ്റ്‌പേപ്പറിന് വനിതകള്‍/ എസ് സി/ എസ് ടി/ പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 900 രൂപ. രണ്ടു ടെസ്റ്റ് പേപ്പറിന് 1250 രൂപ. മറ്റുള്ളവര്‍ക്ക് യഥാക്രമം 1800 രൂപയും 2500 രൂപയും. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബാച്ചിലേഴ്‌സ് ബിരുദം ഉള്ളവര്‍ക്കും ഫൈനല്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിവിധ ഐഐടികളിലേക്കുള്ള പ്രവേശനത്തിന് പുറമെ കകടര ബാംഗ്ലൂര്‍, വിവിധ എന്‍ ഐ ടികളിലേക്കുള്ള എം എസ് സി പ്രവേശനത്തിനും ജാം സ്‌കോര്‍ പരിഗണിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും https://jam.iitm.ac.in സന്ദര്‍ശിക്കുക.
ഗേറ്റ് 2024ന് അപേക്ഷിക്കാം
എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളിലും മറ്റു ഉപരിപഠനത്തിനുള്ള ദേശീയ യോഗ്യതാപരീക്ഷ ‘ഗേറ്റ്’ (ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ്) 2024 ഫെബ്രുവരി 3,4,10,11 തീയതികളില്‍ നടക്കും. സപ്തംബര്‍ 29 വരെ ലേറ്റ് ഫീ കൂടാതെയും ഒക്ടോബര്‍ 13 വരെ ലേറ്റ് ഫീയോടെയും www.gate2024.iisc.ac.in വഴി അപേക്ഷിക്കാം. എന്‍ജിനീയറിങ്, ആര്‍ക്കിടെക്ച്ചര്‍, സയന്‍സ്, കോമേഴ്‌സ്, ആര്‍ട്‌സ് എന്നിങ്ങനെ ഏതെങ്കിലും വിഷയങ്ങളിലെ ബിരുദം ഉള്ളവര്‍ക്കും ഫൈനല്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പോടുള്ള പഠനാവസരത്തിന് പുറമേ വിവിധങ്ങളായ തൊഴിലവസരത്തിനും ഗേറ്റ് സ്‌കോര്‍ പരിഗണിക്കുന്നതാണ്.

Back to Top