IIT, IIM, IISc, IMSc സ്ഥാപനങ്ങളിലെ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
ആദില്‍ എം
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ IIT, IIM, IISc, IMSc എന്നിവയില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് ഡിസംബര്‍ 5 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.minoritywelfare.kerala.gov.in സന്ദര്‍ശിക്കുക.
ഇന്‍ഡോ- തിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലേക്ക് അപേക്ഷിക്കാം
ഇന്‍ഡോ- തിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ സബ് ഇന്‍സ്‌പെക്ടര്‍, ഹെഡ്/ കോണ്‍സ്റ്റബിള്‍ പോസ്റ്റുകളിലേക്ക് എസ് എസ് എല്‍ സി/ ബിരുദം/ ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി: 14 ഡിസംബര്‍ 2024. അപേക്ഷിക്കുവാന്‍ https://recruitment. itbpolice.nic.in സന്ദര്‍ശിക്കുക.
യുജിസി നെറ്റ് അപേക്ഷ
ഡിസംബര്‍ 10 വരെ
യുജിസി നെറ്റ് 2024 ഡിസംബര്‍ സെഷന് ഡിസംബര്‍ 10 വരെ അപേക്ഷിക്കാം. അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും ugcnet.nta.ac.in സന്ദര്‍ശിക്കുക.