ഇഗ്‌നൈറ്റ് വൈറ്റ് ബോര്‍ഡ് ആന്വല്‍ മീറ്റ്
കോഴിക്കോട്: സമകാലിക വിഷയങ്ങളെ ഗവേഷണാത്മകമായി അവതരിപ്പിക്കുന്നതിനായി ഇഗ്‌നൈറ്റ്- സ്‌കൂള്‍ ഓഫ് എത്തിക്‌സ് ആന്‍ഡ് മോറാലിറ്റി എം എസ് എമ്മുമായി ചേര്‍ന്ന് നടത്തുന്ന ഓണ്‍ലൈന്‍ സംഗമത്തിന്റെ ആന്വല്‍ മീറ്റ് ഗഹനമായ അവതരണം കൊണ്ട് ശ്രദ്ധേയമായി. ഈ വര്‍ഷത്തെ ആര്‍ പി ട്രെയിനിങ് പൂര്‍ത്തിയാക്കിയ നദ നസ്‌റിന്‍, അദീബ് കെ ഷരീഫ്, റന സി, റസീല്‍ സമാഹ്, നജീബ് തവനൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ജന്‍ഡര്‍ പൊളിറ്റിക്‌സ്, നിരീശ്വരവാദം, ലോജിക്കല്‍ റീസണിങ് & ബയസസ്, കോണ്‍സപ്റ്റ് ഓഫ് ഫെയ്ത് ഇന്‍ ഇസ്‌ലാം, ഖുര്‍ആന്‍ ആന്‍ഡ് സയന്‍സ് എന്നീ വിഷയങ്ങളെ സമഗ്രമായി പരിചയപ്പെടുത്തുന്ന അവതരണങ്ങളാണ് നടന്നത്. ഇഗ്‌നൈറ്റ് കോഓര്‍ഡിനേറ്റര്‍ സി പി അബ്ദുസ്സമദ്, എം എസ് എം സംസ്ഥാന സമിതി അംഗങ്ങളായ ബാദുഷ ഫൈസല്‍, ലുഖ്മാന്‍ പോത്തുകല്ല് പ്രസംഗിച്ചു.
