കാലത്തിനനുസരിച്ച് ചിന്തയെ പരിവര്‍ത്തിപ്പിക്കണം: ഐ ജി എം
കോഴിക്കോട്: കാലത്തിനനുസരിച്ച് ചിന്തിച്ച് ഖുര്‍ആന്‍ ഉള്‍ക്കൊണ്ട് കര്‍മങ്ങളെയും വിശ്വാസങ്ങളെയും മാറ്റിയെടുക്കാന്‍ വിശ്വാസിക്ക് കഴിയണമെന്ന് കെ എന്‍ എം മര്‍ക്കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. ഐ ജി.എം സംസ്ഥാന സമിതി സംഘടിപിച്ച തബ്ദീല്‍ സീസണ്‍ 8 ഗ്രാന്റ് ഫിനാലെയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അല്‍ജീരിയയിലെ പ്രശസ്ത ക്വാരിഅ ബുശ്‌റ ഫര്‍ഹാത് മുഖ്യാതിഥിയായിരുന്നു. ടി പി എം റാഫി, എം ടി മനാഫ് മാസ്റ്റര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.
റുസ് ല ആരിയ മലപ്പുറം വെസ്റ്റ്, ആമിന ബിന്‍ത് ശഹബാസ് കോഴിക്കോട് സൗത്ത് ,ഷിഫ ഫാത്തിമ ആലപ്പുഴ എന്നിവര്‍ ക്വിസ് മത്സരത്തിലും, ഹുദ നസ്‌റിന്‍ കെ പി മലപ്പുറം ഈസ്റ്റ്, അംന ടി എ കോഴിക്കോട് നോര്‍ത്ത്, മുസ്‌ന അബ്ദുല്‍ കരീം ഇ പാലക്കാട് എന്നിവര്‍ തജ്‌വീദ് മത്സരത്തിലും ആയിശ ആസാദ് കോഴിക്കോട് സൗത്ത് , റസിയ ഫര്‍സാന വയനാട്, ഹിബ നൗഷാദ് മലപ്പുറം ഈസ്റ്റ് എന്നിവര്‍ ഹിഫ്‌ള് കാറ്റഗറി 1 ലും ഹുദ നസ്‌റിന്‍ കെ.പി മലപ്പുറം ഈസ്റ്റ്,നൈറ മറിയം കൊല്ലം, അഹ്ദ ടി ബഷീര്‍ മലപ്പുറം വെസ്റ്റ് എന്നിവര്‍ ഹിഫ്‌ള് കാറ്റഗറി 2 ലുംആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.