ഐ ജി എം നേതൃപരിശീലന ക്യാമ്പ്
പുളിക്കല്‍: ഐ ജി എം കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ശാഖ ഭാരവാഹികള്‍ക്കു വേണ്ടി സംഘടിപ്പിച്ച ‘ഡെയര്‍ ടു ലീഡ്’ നേതൃപരിശീലന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് അഫ്‌നിദ പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈ.പ്രസിഡന്റ്് നിഹ മര്‍യം അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വാ സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി, എം എസ് എം സംസ്ഥാന സെക്രട്ടറി ഫഹീം പുളിക്കല്‍, ഇര്‍ഷാദ് മാത്തോട്ടം, എം ജി എം സംസ്ഥാന വൈ.പ്രസിഡന്റ് ജുവൈരിയ ടീച്ചര്‍, അബ്ദുസ്സലാം പുത്തൂര്‍, എം കെ ബഷീര്‍, അഹ്്മദ്കുട്ടി മാസ്റ്റര്‍, സാലിം തവനൂര്‍, ഹനീന പുളിക്കല്‍, സമീഹ വാഴക്കാട്, പി അസ്‌ന പ്രസംഗിച്ചു.