ഐ ജി എം മണ്ഡലം കണ്‍വെന്‍ഷന്‍

അരീക്കോട്: മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഐ ജി എം കീഴുപറമ്പ് മണ്ഡലം കണ്‍വന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് അഫ്‌നിദ പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. എം ജി എം മണ്ഡലം പ്രസിഡന്റ് പി പി റംലാബീഗം അധ്യക്ഷത വഹിച്ചു. ഫൈസല്‍ നന്മണ്ട, മുഹ്‌സിന പത്തനാപുരം, ജസീല അസീസ്, പി കെ ഉമ്മാച്ചക്കുട്ടി ടീച്ചര്‍, ജസ്‌നി മുജീബ്, ഷനീദ കുറ്റൂളി, തസ്‌ലീന ശബീര്‍, വീരാന്‍കുട്ടി സുല്ലമി, കെ ടി യൂസുഫ്, പി മുനീബ് ഫാറൂഖി, ശാക്കിര്‍ ബാബു കുനിയില്‍, ജന്ന ഷാഹിദ് പ്രസംഗിച്ചു.
