5 Friday
December 2025
2025 December 5
1447 Joumada II 14

ഐ ജി എം ഡെലിഗേറ്റ് മീറ്റ്

കണ്ണൂര്‍: മുസാഫര്‍ നഗര്‍ സംഭവത്തില്‍ അധ്യാപിക തൃപ്ത ത്യാഗിയയെ പരിരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കം നീതി നിഷേധമാണെന്ന് ഐ ജി എം കണ്ണൂര്‍ ജില്ലാ ഡെലിഗേറ്റ് മീറ്റ്. പുതുതലമുറക്ക് നല്ല അറിവുകള്‍ നല്‍കി അവരെ സമൂഹത്തിന് മാതൃകയാക്കേണ്ട അധ്യാപിക വെറുപ്പു വളര്‍ത്താനാണ് ശ്രമിക്കുന്നത്. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഐ ജി എം ജില്ലാ പ്രസിഡന്റ് ഫാത്തിമ സുആദ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹസ്‌ന വയനാട്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം സൈദലവി എഞ്ചിനീയര്‍, ജില്ലാ സെക്രട്ടറി ഷാന ഏഴോം, ട്രഷറര്‍ ഷാലിമ മുജീബ് പ്രസംഗിച്ചു.

Back to Top