പ്രതിഷേധജാഥയും സംഗമവും

ആലുവ: ‘സ്ത്രീ സുരക്ഷ: ഇനിയെന്നു പുലരും നീതി’ ചോദ്യമുയര്‍ത്തി ഐ ജി എം എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധജാഥയും സംഗമവും നടത്തി. ആലുവ മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ ജാഥ ടൗണ്‍ഹാള്‍ ജംഗ്ഷനില്‍ സമാപിച്ചു. പ്രതിഷധ സംഗമം എം ജി എം ജില്ലാ സെക്രട്ടറി നൗഫിയ ഖാലിദ് ഉദ്ഘാടനം ചെയ്തു. ഐ ജി എം ജില്ലാ സെക്രട്ടറി ഹിബ എടവനക്കാട്, മയാസീം മാഞ്ഞാലി, നസീമ ഷാഹിര്‍, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ പ്രസിഡന്റ് എം കെ ശാക്കിര്‍ പ്രസംഗിച്ചു.
