ഐക്യപ്പെടാന്‍ ആഹ്വാനം ചെയ്ത് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ഇഫ്താര്‍ സംഗമം
കോഴിക്കോട്: ജനാധിപത്യ മതേതര ഇന്ത്യ അഭിമുഖീകരിക്കുന്ന വെല്ലുവിളികളില്‍ ആശങ്ക പങ്കുവെച്ച് പരസ്പര സഹകരണത്തിന്റെ സന്ദേശം കൈമാറി കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സമിതി സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദ സംഗമം ശ്രദ്ധേയമായി. ആശയതലത്തില്‍ വേറിട്ടു പ്രവര്‍ത്തിക്കുന്നവര്‍ രാജ്യത്തിന്റെ ഭാവിയോര്‍ത്ത് ഐക്യപ്പെടാന്‍ തയ്യാറാണെന്നു പ്രഖ്യാപിച്ചത് ഏറെ പ്രത്യാശക്ക് വക നല്‍കുന്നതായിരുന്നു. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ജനാധിപത്യ മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ വോട്ടവകാശം വിനിയോഗിക്കണമെന്ന് സംഗമത്തില്‍ പങ്കെടുത്തവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി റമദാന്‍ സന്ദേശം നല്‍കി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, ഇ ടി മുഹമ്മദ് ബശീര്‍ എം പി, എം കെ രാഘവന്‍ എം പി, എളമരം കരീം എം പി, അബ്ദുസ്സമദ് സമദാനി എം പി, അഡ്വ. പി എം എ സലാം, ജമാഅത്തെ ഇസ്‌ലാമി അമീര്‍ പി മുജീബ്‌റഹ്മാന്‍, ഡോ. ഫസല്‍ ഗഫൂര്‍, കെ പി മോഹനന്‍ മാസ്റ്റര്‍, ഡോ. എം കെ മുനീര്‍ എം എല്‍ എ, അഡ്വ. പി ടി എ റഹീം എം എല്‍ എ, അഹമ്മദ് ദേവര്‍കോവില്‍ എം എല്‍ എ, അഡ്വ. എ പ്രദീപ് കുമാര്‍, കെ സജ്ജാദ്, എന്‍ജി. പി മമ്മദ് കോയ, പി വി അഹമ്മദ് സാജു, എം പി പ്രശാന്ത്, കമാല്‍ വരദൂര്‍, സൂര്യ ഗഫൂര്‍, കെ എല്‍ പി യൂസുഫ്, സി പി മുസാഫര്‍ അഹമ്മദ്, എന്‍ എം അബ്ദുല്‍ജലീല്‍, ഡോ. കെ ടി അന്‍വര്‍ സാദത്ത്, റുഫൈഹ, സി എം സനിയ്യ, ആദില്‍ നസീഫ്, ഡോ. യു പി യഹ്‌യാഖാന്‍ സംസാരിച്ചു.