6 Wednesday
August 2025
2025 August 6
1447 Safar 11

ഇഫ്താര്‍ സംഗമം

കുവൈത്ത്: കുട്ടികളുടെ പഠന സംസ്‌കരണ വളര്‍ച്ചക്കും പുരോഗതിക്കും രക്ഷിതാക്കളും അധ്യാപകരും മാതൃകാപരമായി നിലകൊള്ളുന്നവരാകണമെന്ന് സയ്യിദ് സുല്ലമി പറഞ്ഞു. അബ്ബാസിയ ഇസ്‌ലാഹി മദ്‌റസ സംഘടിപ്പിച്ച ഇഫ്ത്വാര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് യൂനുസ് സലീം ഉദ്ഘാടനം ചെയ്തു. ആരിഫ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ സിദ്ദീഖ് മദനി, നബീഹ് അബ്ദുറഷീദ്, അഫ്രിന്‍ അബ്ദുറഹിമാന്‍, റോസ്മിന്‍ സുബൈദ സഫീര്‍ പ്രസംഗിച്ചു.

Back to Top