ഇബാദത്തും ദുര്‍വ്യാഖ്യാനങ്ങളും -3
പി കെ മൊയ്തീന്‍ സുല്ലമി
പ്രാര്‍ഥനകള്‍, നേര്‍ച്ചകള്‍, വഴിപാടുകള്‍, സുജൂദ്, റുകൂഅ്, ത്വവാഫ് തുടങ്ങിയ അല്ലാഹുവിന് മാത്രം അവകാശപ്പെട്ട നിരവധി ആരാധനാ കര്‍മങ്ങളുണ്ട്. ഇവകളൊക്കെ ആരാധനാ കര്‍മങ്ങളായിത്തീരാന്‍ കാരാണം ഈ ആരാധനാകര്‍മങ്ങളിലൂടെ അദൃശ്യമായ നിലയില്‍ ഗുണമോ ദോഷമോ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ്. ഉറുക്ക്, ഏലസ്സ്, നൂലുകള്‍ എന്നിവ ശരീരത്തില്‍ ബന്ധിക്കല്‍, അല്ലാഹു അല്ലാത്തവരെ പിടിച്ച് ശപഥം ചെയ്യല്‍, ലക്ഷണം നോക്കല്‍, കൂടോത്രം എന്ന് പറയപ്പെടുന്ന മാരണം എന്നിവകളിലൊക്കെ അദൃശ്യമായ ശക്തികളിലൂടെ ഗുണവും ദോഷവും പ്രതീക്ഷിക്കലുണ്ട് എന്നതിനാല്‍ മേല്‍ പറയപ്പെട്ട കാര്യങ്ങള്‍ കൊണ്ടെല്ലാം അല്ലാഹു അല്ലാത്ത ശക്തികളില്‍ നിന്ന് ഗുണമോ ദോഷമോ പ്രതീക്ഷിക്കല്‍ ശിര്‍ക്കായിത്തീരും. എന്നാല്‍ സമസ്തക്കാരെ സംബന്ധിച്ചേടത്തോളം മേല്‍ രേഖപ്പെടുത്തപ്പെട്ട എല്ലാ വിശ്വാസാചാരങ്ങളും അവര്‍ക്ക് ശിര്‍ക്കല്ലാത്ത അനുവദനീയമായ ആചാരങ്ങളാണ്. അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥന പോലും അവര്‍ക്ക് അനുവദനീയമാണെന്ന് മുമ്പ് നാം പ്രസ്താവിച്ചിട്ടുണ്ട്.
ഇനി സമസ്തക്കാരെ സംബന്ധിച്ചേടത്തോളം അല്ലാഹു അല്ലാത്തവര്‍ക്കുള്ള പ്രാര്‍ഥനയടക്കമുള്ള കാര്യങ്ങള്‍ ഇബാദത്താകണമെങ്കില്‍ ലോകത്ത് ഒരു മുസ്‌ലിം പണ്ഡിതനും വെക്കാത്ത ഒരു നിബന്ധനയുണ്ട്. അഥവാ പ്രാര്‍ഥന ഇബാദത്തായിത്തീരണമെങ്കില്‍ (അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥന) പ്രാര്‍ഥിക്കപ്പെടുന്ന വ്യക്തിയോ ശക്തിയോ സ്വയം കഴിവുള്ള ഇലാഹാ(ദൈവമാ)ണെന്ന് വിശ്വസിക്കണം. ഈ വാദപ്രകാരം ലോകാരംഭം മുതല്‍ ഇന്നേ വരെ ലോകത്ത് ഒരു മുശ്‌രിക്കും ഉണ്ടായിട്ടില്ല എന്ന് സ്ഥാപിക്കുകയാണിവര്‍. കാരണം സ്വയം കഴിവുള്ള മറ്റൊരു ഇലാഹിനെ സ്ഥാപിക്കുന്ന ഒരു ജനവിഭാഗവും ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുണ്ട് എന്ന് ആരും തന്നെ രേഖപ്പെടുത്തി യിച്ചിട്ടില്ല. ഇമാം റാസിയുടെ പ്രസ്താവന ശ്രദ്ധിക്കുക: ‘നീ അറിയണം. തീര്‍ച്ചയായും ഈ ലോകത്ത് അസ്തിത്വത്തിലും കഴിവിലും അറിവിലും തത്വജ്ഞാനത്തിലും അല്ലാഹുവിന് ത്യല്യനായ പങ്കാളിയെ ആരും തന്നെ സ്ഥാപിച്ചിട്ടില്ല. ഇന്നുവരെ അപ്രകാരം അറിയപ്പെട്ടിട്ടുമില്ല’ (തഫ്‌സീറുല്‍ കബീര്‍ 2:113). രണ്ടാമതായി മക്കയിലെ മുശ്‌രിക്കുകള്‍ ആരാധ്യരായി കരുതിയിരുന്ന ഇബ്‌റാഹീം നബി(അ)മും ഇസ്മാഈല്‍ നബി(അ)മും ലാത്തയും, മനാത്തയും അവകള്‍ ഒന്നും തന്നെ സ്വയം കഴിവുള്ള ഇലാഹാണെന്ന് ഒരു മുശ്‌രിക്കും വിശ്വസിച്ചിരുന്നില്ല.
മേല്‍ പറയപ്പെട്ട വിഗ്രഹങ്ങള്‍ക്ക് ആരാധനകള്‍ അര്‍പ്പിച്ചാല്‍ അവകളൊക്കെ അല്ലാഹുവിങ്കല്‍ ഇവര്‍ക്കുവേണ്ടി ശുപാര്‍ശ പറയും എന്ന വിശ്വാസമായിരുന്നു മുശ്‌രിക്കുകള്‍ക്കുണ്ടായിരുന്നത്. എക്കാലത്തുമുണ്ടായിരുന്ന മുശ്‌രിക്കുകളും ഈ വിശ്വാസക്കാരായിരുന്നു. അവരൊക്കെ ആരാധിച്ചു പോന്നിരുന്ന ദൈവങ്ങള്‍ സാക്ഷാല്‍ ദൈവത്തിന് തുല്യരാണ് എന്ന് ഒരു ബഹുദൈവ വിശ്വാസിയും വാദിച്ചിരുന്നില്ല. വിഗ്രഹാരാധനകരും ആള്‍ദൈവ പൂജകരും അവരുടെ സാക്ഷാല്‍ െൈദവത്തെ വിളിച്ചുപോരുന്നത് ജഗദീശന്‍ എന്നാണ്. യേശുക്രിസ്തുവിനെ ആരാധിച്ചുപോരുന്ന ക്രിസ്ത്യാനികള്‍ അവരുടെ സാക്ഷാല്‍ ദൈവത്തെ വിളിച്ചുപോരുന്നത് യഹോവ എന്ന പേരിലാണ്. ഖബറാരാധന നടത്തുന്നവര്‍ അവരുടെ യഥാര്‍ഥ ദൈവത്തെ വിളിച്ചുപോരുന്നത് അല്ലാഹു എന്ന നാമമാണ്. അല്ലാഹു അല്ലാത്ത ദൈവങ്ങളെ ആരാധിക്കുന്ന സകലരും തങ്ങളുടെ ദൈവങ്ങളെ ദൈവത്തിന്റെ അവതാരങ്ങളായിട്ടോ, ദൈവീക ശക്തി അയാളില്‍ വ്യാപിച്ചതായിട്ടോ, ദൈവത്തിന്റെ അംശങ്ങള്‍ ഉള്ളവരായിട്ടോ, ദൈവത്തിന്റെ സന്താനങ്ങളായിട്ടോ, ദൈവത്തിങ്കലേക്ക് അടുപ്പിക്കപ്പെടുന്ന മാധ്യമങ്ങളായിട്ടോ അല്ലാതെ വിശ്വസിച്ചുപോരുന്നില്ലായെന്നതാണ് വസ്തുത. അക്കാര്യം വിശുദ്ധ ഖുര്‍ആന്‍ തന്നെ പല സ്ഥലങ്ങൡലായി നമ്മെ പഠിപ്പിക്കുന്നുണ്ട്. അല്ലാഹു അരുളി: ”അല്ലാഹുവിന് പുറമെ അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യന്മാര്‍) അല്ലാഹുന്റെ അടുക്കല്‍ ഞങ്ങളുടെ ശുപാര്‍ശകന്മാരാണ് എന്ന് പറുകയും ചെയ്യുന്നു” (യൂനുസ് 18). മറ്റൊരു വചനം ഇപ്രകാരമാണ്: ‘അവന്നു (അല്ലാഹുവിന്) പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ പറയുന്നു: അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്’ (സുമര്‍ 3). വേറൊരു വചനം ശ്രദ്ധിക്കുക: ‘അല്ലാഹുവിന് പുറമെ അവര്‍ ദൈവങ്ങളെ സ്വീകരിച്ചിരിക്കുകയാണ്. അവര്‍ ഇവര്‍ക്ക് പിന്‍ബലം നല്കുന്നതിനു വേണ്ടിയാണത്’ (മര്‍യം 81). മഹാന്മാരായ മുഫസ്സിറുകളും അപ്രകാരം തന്നെയാണ് രേഖപ്പെടുത്തി യതും. ഇമാം റാസിയുടെ തഫ്‌സീര്‍ ശ്രദ്ധിക്കുക: ‘തീര്‍ച്ചയായും അവരില്‍ പെട്ട ഒരു മഹാനായ വ്യക്തി മരണപ്പെട്ടാല്‍ അദ്ദേഹം പ്രാര്‍ഥനക്ക് ഉത്തരം നല്കപ്പെടുന്നവനാണെന്നും അല്ലാഹുവിങ്കല്‍ അദ്ദേഹത്തിന്റെ ശുപാര്‍ശ സ്വീകരിക്കപ്പെടുമെന്നും അവര്‍ വിശ്വസിച്ചുപോന്നിരുന്നു. അങ്ങനെ അവര്‍ അദ്ദേഹത്തിന്റെ വിഗ്രഹം ഉണ്ടാക്കി ആരാധിക്കും). (തഫ്‌സീറുല്‍ കബീര്‍, യൂനുസ് 18).
ഇമാം ഖുര്‍ത്വുബിയുടെ വ്യാഖ്യാനം ശ്രദ്ധിക്കുക: ”തീര്‍ച്ചയായും അവര്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നതിനോടൊപ്പം തന്നെ നിശ്ചയം സ്രഷ്ടാവ് അല്ലാഹുവാണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു” (അല്‍ജാമിഉലി അഹ്കാമില്‍ ഖുര്‍ആന്‍: സുമര്‍ 38). ഇമാം ഇബ്‌നുകസീര്‍(റ) വിശദീകരിക്കുന്നു. ”അവര്‍ അല്ലാഹുവിന് പുറമെ ദൈവങ്ങളെ സ്വീകരിക്കുന്നത് പ്രസ്തുത ദൈവങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ക്ക് പിന്‍ബലം നല്‍കുന്നതിനും സഹായികളായിത്തീരാന്‍ വേണ്ടിയുമാണ്’ (ഇബ്‌നു കസീര്‍: മര്‍യം 81). മക്കയിലെ മുശ്‌രിക്കുകള്‍ക്ക് ലോകരക്ഷിതാവ് എന്ന നിലയില്‍ രണ്ടു ദൈവങ്ങളുണ്ടായിരുന്നു എന്ന വാദം കേരളത്തിലെ സമസ്തക്കാര്‍ക്കല്ലാതെ ലോകത്ത് ഇന്നേവരെ അത്തരം വാദം ഉന്നയിച്ച ഒരാളും തന്നെയില്ലയെന്ന ഇമാം റാസി(റ)വിന്റെ അഭിപ്രായം നൂറു ശതമാനം ശരിയാണ്. അത്തരം വാദം സമസ്തയിലെ എല്ലാ മുസ്‌ല്യാക്കന്മാര്‍ക്കും ഇല്ലായെന്നത് ഒരു വസ്തുതയാണ്. യാതൊരു വിധ പരലോക ചിന്തയോ പേടിയോ കൂടാതെ എന്തും വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനം നടത്തുകയും ചെയ്യുന്ന ഒരു വിഭാഗം അവരുടെ കൂട്ടത്തിലുണ്ട്.
മക്കാ മുശ്‌രിക്കുകള്‍ അല്ലാഹു അല്ലാത്ത മറ്റൊരു ദൈവത്തിലായിരുന്നു വിശ്വസിച്ചിരുന്നത് എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി അവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഖുര്‍ആന്‍ വചനം ഇതാണ്: ”അല്ലാഹുവാണെ സത്യം. അല്ലാഹുവിന്ന് സമാനമായി നിങ്ങളെ ഞങ്ങള്‍ കണ്ടിരുന്നു. അതിനാല്‍ ഞങ്ങള്‍ വ്യക്തമായ വഴികേടില്‍ അകപ്പെട്ടു” (ശുഅറ 97, 98). ഇവിടെ ലോകരക്ഷിതാവിനോട് തുല്യത കല്പിച്ചു എന്ന് പറഞ്ഞതിനെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് മക്കാ മുശ്‌രിക്കുകള്‍ മറ്റൊരു അല്ലാഹുവിലാണ് വിശ്വസിച്ചിരുന്നത് എന്ന വിധം ജല്പിക്കുന്നത്.
അങ്ങനെ ഒരു വ്യാഖ്യാനം ലോകത്ത് ഇന്നേവരെ ആരും തന്നെ നല്കിയിട്ടുമില്ല. പിന്നെ ലോകരക്ഷിതാവിന് എന്തിലായിരുന്നു അവര്‍ തുല്യത കല്പിച്ചിരുന്നത്. അത് മുഫസ്സിറുകളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ഇബ്‌നു കസീര്‍ രേഖപ്പെടുത്തിയതു ശ്രദ്ധിക്കുക: ‘ലോകരക്ഷിതാവായ അല്ലാഹുവിന്റെ കല്പന അനുസരിക്കുന്നതുപോലെ ഞങ്ങള്‍ നിങ്ങളുടെ (നേതാക്കളുടെ) കല്പന അനുസരിച്ചിരുന്നു’ (ഇബ്‌നു കസീര്‍ 3:340) ഇവിടെ ഇബ്‌നു കസീര്‍(റ) മേല്‍ വചനത്തെ വ്യാഖ്യാനിക്കുന്നത് മക്കയിലെ മുശ്‌രിക്കുകള്‍ മറ്റൊരു അല്ലാഹുവില്‍ വിശ്വസിച്ചിരുന്നു എന്നല്ല മറിച്ച് മുശ്‌രിക്കുകള്‍ അവരുടെ നേതാക്കളെയും മതപുരോഹിതന്മാരെയും അല്ലാഹുവിനെ അനുസരിക്കുന്നതിന് തുല്യമായി അനുസരിച്ചിരുന്നു എന്നാണ്. അതാണ് ആയത്തില്‍ പറഞ്ഞ ‘ലോകരക്ഷിതാവിനോട് തുല്യപ്പെടുത്തല്‍’ എന്നു പറഞ്ഞത്. ജലാലൈനി തഫ്‌സീര്‍ ഈ വചനം വ്യാഖ്യാനിച്ചത് ശ്രദ്ധിക്കുക: ‘അഥവാ ആരാധനയില്‍’ (ജലാലൈനി 2:431) അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ആരാധനാകര്‍മങ്ങള്‍ അല്ലാഹു അല്ലാത്തവര്‍ക്ക് അര്‍പ്പിച്ചുകൊണ്ട് അവനില്‍ തുല്യത വരുത്തുന്നതിനെ സംബന്ധിച്ചാണ് ജലാലൈനി തഫ്‌സീറിലും രേഖപ്പെടുത്തിയത്.
പ്രാര്‍ഥനയുടെയും ആരാധനയുടെയും വിഷയത്തില്‍ അവ പൂര്‍ണമായും എല്ലാ സന്ദര്‍ഭത്തിലും അല്ലാഹുവിന് മാത്രമായിരിക്കണം എന്നത് മതത്തിന്റെ മൗലിക ഭാഗമാണ്. അതല്ലാത്ത പ്രാര്‍ഥനകളൊക്കെ വഴിവിട്ടതും വിശ്വാസത്തില്‍ നിന്ന് മനുഷ്യനെ അകറ്റുന്നതുമായിരിക്കും. ഖുര്‍ആന്‍ വചനങ്ങള്‍ ശ്രദ്ധിക്കുക. ‘അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കല്‍ ഏറ്റവും വലിയ വഴിപിഴവാണ്’ (അഹ്ഖാഫ് 5) ‘അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കല്‍ ശിര്‍ക്കാണ്’ (ഫാത്വിര്‍: 14) ‘അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കല്‍ അക്രമമാണ്’ (യൂനുസ് 106). ‘അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്നവര്‍ക്ക് യാതൊരു പ്രമാണവും ഇല്ല’ (മുഅ്മിനൂന്‍ 117). എന്നിങ്ങനെയുള്ള നിരവധി വചനങ്ങള്‍ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്നതിനെ വിലക്കിക്കൊണ്ട് വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. അവിടെയൊന്നും പ്രാര്‍ഥിക്കപ്പെടുന്നവര്‍ ഇലാഹാ(ദൈവം)ണെന്ന് വിശ്വസിക്കണം എന്ന് പറഞ്ഞിട്ടില്ല. നബി(സ)യും അപ്രകാരം പറഞ്ഞിട്ടില്ല. അവിടുന്ന് പറഞ്ഞത് ഇപ്രകാരമാണ്: ”അല്ലാഹുവിന് പങ്കുകാരെ ഉണ്ടാക്കും വിധം അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിച്ചുകൊണ്ട് വല്ലവനും മരണപ്പെടുന്ന പക്ഷം അവന്‍ നരകത്തില്‍ പ്രവേശിച്ചു” (ബുഖാരി). അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥന അവന് തുല്യനെ സൃഷ്ടിക്കലാണ് എന്നാണ് മേല്‍ ഹദീസ് സൂചിപ്പിക്കുന്നത്. ‘അല്ലാഹു അല്ലാത്ത ശക്തികള്‍ സ്വയം കഴിവുള്ള ദൈവമാണെന്ന് വിശ്വസിച്ചുകൊണ്ട് പ്രാര്‍ഥിച്ചാല്‍ മാത്രമേ ശിര്‍ക്കാകൂ’ (ഖുമൈനി: കശ്ഫുല്‍ അസ്‌റാന്‍, പേജ് 59). ഇത്തരം ശിഈ വിശ്വാസമാണ് സമസ്തക്കാര്‍ കേരളത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ‘യുദ്ധത്തില്‍ വിജയം ലഭിക്കാന്‍ വേണ്ടി ഒരു മരത്തിന്മേല്‍ ആയുധം അല്പനേരം കൊളുത്തിവെച്ച് പിന്നീട് ആയുധമെടുത്ത് യുദ്ധം ചെയ്താല്‍ വിജയം ലഭിക്കുമെന്ന വിശ്വാസം മറ്റൊരു ദൈവത്തെ സ്ഥാപിക്കുന്നതിന് തുല്യമാണ് ” (തിര്‍മിദി) എന്നാണ് നബി(സ) പഠിപ്പിച്ചത്. ‘അല്ലാഹു അല്ലാത്ത വല്ല വസ്തുക്കളെ പിടിച്ച് വല്ലവനും സത്യം ചെയ്താല്‍ അവന്‍ ശിര്‍ക്ക് ചെയ്തു'(ഹാകിം). ‘ലക്ഷണം നോക്കല്‍ ശിര്‍ക്കാണ്. നബി(സ) മൂന്നു തവണ ആവര്‍ത്തിച്ചു’ (തിര്‍മിദി, അബൂദാവൂദ്). ‘എല്ലാ പൈശാചിക മന്ത്രങ്ങളും ഏലസ്സ് ഉറുക്കുകളും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ സ്‌നേഹമുണ്ടാക്കാന്‍ വേണ്ടി ചെയ്യുന്ന കൂടോത്രവും ശിര്‍ക്കാണ്’ (അഹ്മദ്, അബൂദാവൂദ്). മേല്‍ പരാമര്‍ശിച്ച ആയുധം കൊളുത്തിയിരുന്ന മരമോ, അല്ലാഹു അല്ലാതെ സത്യം ചെയ്യപ്പെടുന്ന മരണപ്പെട്ടുപോയ ശൈഖോ, ലക്ഷണം നോക്കപ്പെടുന്ന ഗൗളിയോ, കറുത്ത പട്ടിയോ, ഏലസ്സും ഉറുക്കും വിതരണം ചെയ്യുന്ന പുരോഹിതനോ, സിഹ്‌റു ചെയ്യുന്ന സാഹിറോ ഈ ലോകം സൃഷ്ടിച്ച സ്വയം കഴിവുള്ള ദൈവമാണെന്ന് ഇന്നേവരെ ഒരാളും തന്നെ വിശ്വസിക്കുകയോ വാദിക്കുകയോ ചെയ്തിട്ടുമില്ല. ഇതൊക്കെ ഭൗതികമായി പാമരന്മാരെ ചൂഷണം ചെയ്യാന്‍ വേണ്ടി പുരോഹിതന്മാര്‍ പടച്ചുണ്ടാക്കിയ ദുര്‍വ്യാഖ്യാനങ്ങളാണ്.