15 Tuesday
April 2025
2025 April 15
1446 Chawwâl 16

AIIMSÂ നഴ്‌സിംഗ്


AIIMSÂ നഴ്‌സിംഗ്: പ്രവേശന
പരീക്ഷയ്ക്ക് അപേക്ഷിക്കാം

AIIMSÂ Bsc നഴ്‌സിംഗ്, Msc നഴ്‌സിംഗ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ബേസിക് രജിസ്‌ട്രേഷനുള്ള അവസാന തിയ്യ തി മാര്‍ച്ച് 16 (5pm). കോഡ് ജനറേഷന്‍/ ഫൈനല്‍ രജിസ്‌ട്രേഷനുള്ള അവസാന തിയ്യതി മാര്‍ച്ച് 22 (5pm). പരീക്ഷ ജൂണ്‍ 3, 24 തീയതികളില്‍. അപേക്ഷാ ഫീസ് 1500 രൂപ, രെേെ എസ്‌സി/എസ്ടി 1200 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് aiimsexams.ac.in

JEE MAIN 2023: രണ്ടാം സെഷന്
മാര്‍ച്ച് 12 വരെ അപേക്ഷിക്കാം

NTA നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (JEE MAIN 2023) രണ്ടാം സെഷന് മാര്‍ച്ച് 12 വരെ അപേക്ഷിക്കാം. പരീക്ഷ ഏപ്രില്‍ 6 മുതല്‍ 12 വരെ. അപേക്ഷാ ഫീ 1000 രൂപ, പെണ്‍കുട്ടികള്‍ക്ക് 800 രൂപ. വിശദ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും jeemain.nta.nic.in സന്ദര്‍ശിക്കുക.

പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്
സംസ്ഥാനത്തെ ഒ ബി സി, ഇ ബി സി (Economically Backward Classes) വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട, കുടുംബ വാര്‍ഷിക വരുമാനം 2,50,000 രൂപയില്‍ അധികരിക്കാത്ത, സംസ്ഥാനത്തിനകത്ത് പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് PMYASASVI (PM Young Achievers Scholarship Award Scheme for Vibrant India for OBC’s) പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. www. egratnz. kerala. gov.in വെബ്‌പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തിയ്യതി മാര്‍ച്ച് 20. വിശദാംശങ്ങള്‍ അടങ്ങിയ വിജ്ഞാപനം www. bcdd.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.

വിദൂര വിദ്യാഭ്യാസം
പോണ്ടിച്ചേരി സര്‍വകലാശാല: പോണ്ടിച്ചേരി സര്‍വകലാശാലക്ക് കീഴിലുള്ള യുജി, പിജി, എംബിഎ പ്രോഗ്രാമുകളിലേക്ക് ഉള്ള വിദൂര വിദ്യാഭ്യാസത്തിന് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം കൂടുതല്‍ വിവരങ്ങള്‍ക്ക് https: //dde.pondiuni.edu.in
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല: സര്‍വകലാശാലക്ക് കീഴിലുള്ള 4 യു ജി (ഇക്കണോമിക്‌സ്, ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളജി) പ്രോഗ്രാമിലേക്കും 2 പി ജി (ഹിസ്റ്ററി, സോഷ്യോളജി) പ്രോഗ്രാമുകളിലേക്കുമുള്ള വിദൂര വിദ്യാഭ്യാസത്തിന് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം കൂടുതല്‍ വിവരങ്ങള്‍ക്ക് www.sgou.a-c.in

Back to Top