മോണ്ടിസോറി അധ്യാപകരാകാം

ന്യൂ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (NCDC) നടത്തുന്ന മോണ്ടിസോറി അധ്യാപന കോഴ്‌സിന് അപേക്ഷിക്കാം. വനിതകള്‍ക്ക് മാത്രമേ അപേക്ഷിക്കാവു. എല്ലാ കോഴ്‌സുകളും ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ കോഴ്‌സുകളായിരിക്കും. ലഭ്യമായ കോഴ്‌സുകള്‍: Certificate in International Montessori (യോഗ്യത പത്താം ക്ലാസ്), Diploma in International Montessori (യോഗ്യത പ്ലസ്ടു), PG Diploma in International Montessori (യോഗ്യത ബിരുദം), Advanced Diploma in International Montessori (യോഗ്യത TTC (D.El.Ed)/ PPTTC). കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും ncdconline.org സന്ദര്‍ശിക്കുക. ഫോണ്‍: 09846808283
കൊച്ചിയില്‍ മറൈന്‍
എന്‍ജിനീയര്‍ പരിശീലനം
ഉയര്‍ന്ന വേതനത്തോടെ ഇന്ത്യയിലെയും വിദേശത്തെയും വാണിജ്യക്കപ്പലുകളില്‍ മറൈന്‍ എന്‍ജിനീയറായി സേവനമനുഷ്ഠിക്കാന്‍ അവസരമൊരുക്കുന്ന 12 മാസത്തെ ജിഎംഇ (ഗ്രാജുവേറ്റ് മറൈന്‍ എന്‍ജിനീയറിങ്) കോഴ്‌സ് പ്രവേശനത്തിന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കൊച്ചി ഷിപ്‌യാര്‍ഡില്‍ ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം. 50% മാര്‍ക്കോടെ മെക്കാനിക്കല്‍/ മെക്കാനിക്കല്‍ സ്ട്രീം/നേവല്‍ ആര്‍ക്കിടെക്ചര്‍ സ്ട്രീം / മറൈന്‍ എന്‍ജിനീയറിങ് ബിരുദം നേടിയിരിക്കണം. കൂടുതല്‍ വിശദാംശങ്ങള്‍ക്കും അപേക്ഷാഫോറത്തിന്റെ മാതൃകക്കും www.csimeti.in സന്ദര്‍ശിക്കുക. സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷയുടെ ഹാര്‍ഡ് കോപ്പി പോസ്റ്റ് വഴി സ്ഥാപനത്തില്‍ എത്തിക്കണം.
