അധരവാദമല്ല ഈമാന്‍
പ്രൊഫ. ഹുമയൂണ്‍ കബീര്‍
(14) തങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് ഗ്രാ മീണ അറബികള്‍ പറഞ്ഞു. പറയൂ, ‘നി ങ്ങള്‍ യഥാര്‍ഥ വിശ്വാസികളായിട്ടില്ല’. നി ങ്ങളുടെ ഹൃദയങ്ങളില്‍ ശരിക്കുള്ള വി ശ്വാസം പ്രവേശിച്ചിട്ടില്ലാത്തതിനാല്‍ ഞ ങ്ങള്‍ കീഴ്‌പ്പെട്ടിരിക്കുന്നു എന്ന് നിങ്ങള്‍ പറഞ്ഞോളൂ. അല്ലാഹുവിനെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുന്നുവെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തന പ്രതിഫലം അവന്‍ ഒട്ടും കുറക്കുകയില്ല. നിശ്ചയം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമാണ്.
(15) അല്ലാഹുവിലും അവന്റെ ദൂതനിലും ശരിക്കും വിശ്വസിക്കുകയും എന്നിട്ട് സ ന്ദേഹമേതുമില്ലാതെ സ്വസമ്പത്തും സ്വദേഹങ്ങളുമര്‍പ്പിച്ച് ദൈവമാര്‍ഗത്തില്‍ ധര്‍ മോത്സുകരായവരും മാത്രമാണ് യഥാര്‍ഥ വിശ്വാസികള്‍, അവര്‍ തന്നെയാണ് സത്യസന്ധരും.
‰ിറƒിയ പറഞ്ഞു, †ഏ™ഥഇത്സഏ ഗ്രാമീണ അറബികള്‍, ƒിമ്ലലആഏ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു, പ്ലയ പറയൂ/പറയുക, ഏള്‍മ്ലലഉള്‍ഖ മ്പിറ നിങ്ങള്‍ വിശ്വസിച്ചിട്ടില്ല, യ്യന്ദറവ എന്നാല്‍, ഏള്‍റള്‍യ നിങ്ങള്‍ പറഞ്ഞോളൂ, ƒമ്ലബ്ലപ്പക്കടഇഏ ഞങ്ങള്‍ കീഴ്‌പ്പെട്ടിരിക്കുന്നു, പ്ലച~ഷ ƒന്ഥവ പ്രവേശിച്ചിട്ടില്ലാത്തതിനാല്‍, ര്‍ƒക്കുഋത്സഏ യഥാര്‍ഥ വിശ്വാസം, മ്പന്ദഒള്‍പ്പയ ന്ധ നിങ്ങളുടെ ഹൃദയങ്ങളില്‍, ഏള്‍ഞ്ചശ്ലക്ഷഖ ര്‍ഋഏവ നിങ്ങള്‍ അനുസരിക്കുകയേ ചെയ്യുകയുള്ളൂവെങ്കിലും, ല്‍പ്പറഏ അല്ലാഹുവിനെ, ല്‍റള്‍ക്കടഝവ അവന്റെ ദൂതനെയും, മ്പന്ദˆപ്പഷ ത്സ നിങ്ങളുടെ പ്രതിഫലം കുറക്കില്ല, യ്യല നിന്നുള്ള, മ്പന്ദറƒബ്ലഥഇഏ നിങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ, ƒ€ശ്ലക്കഠ ഒട്ടുംതന്നെ, ല്‍പ്പറഏ ര്‍ഋഏ നിശ്ചയം അല്ലാഹു, ഝള്‍ത്തദ ഏറെ പൊറുക്കുന്നവന്‍, മ്പശ്ലങഝ കരുണാവാരിധി, ƒറ്റഋഏ മാത്രമാണ്, ര്‍ള്‍മ്ലലഉള്‍ന്ഥഏ യഥാര്‍ഥ വിശ്വാസികള്‍, ഏള്‍മ്ലലആഏ യ്യഷ˜റഏ ശരിക്കും വിശ്വസിച്ചവര്‍, ല്‍പ്പറƒഒ അല്ലാഹുവില്‍, ല്‍റള്‍ക്കടഝവ അവന്റെ ദൂതനിലും, മ്പഗ എന്നിട്ട്, ഏള്‍ഒƒഖ™ഷ ജ്ഞ സന്ദേഹപ്പെടാത്തവര്‍/സംശയിച്ചുനില്‍ക്കുന്നവര്‍, ഏവ~ഴƒഘ ധര്‍മോത്സുകത കാണിച്ചവര്‍, മ്പറ്ററഏള്‍ലഇƒഒ സ്വസമ്പത്ത്‌കൊണ്ട്, മ്പറ്റക്ക ത്തളഇഏവ സ്വദേഹങ്ങള്‍, ല്‍പ്പറഏ പ്ലശ്ല„ക്കട ന്ധ അല്ലാഹുവിന്റെ മാര്‍ഗത്തില്‍, മ്പഴ ന്ന€റവഇഏ അവര്‍ തന്നെയാണ്, ര്‍ള്‍യഛƒക്കŸറഏ സത്യസന്ധര്‍.
പരിഹാരം
മനുഷ്യ സമൂഹം ആദ്യാവസാനം ഒന്നാണെന്നും ഗോത്ര സാമുദായിക വൈവിധ്യങ്ങള്‍ പരസ്പരം തിരിച്ചറിയാനുള്ള ഉപാധി മാത്രമാണെന്നും, അത് അനിവാര്യമാണെന്നും ബോധ്യമുള്ള ജനതയില്‍ ഉച്ചനീചത്വങ്ങളും അസമത്വങ്ങളും ഇല്ലാതാകും. അതോടൊപ്പം ധര്‍മനിഷ്ടമായ ജീവിതശൈലി അവരെ നയിക്കുകയും ചെയ്തപ്പോള്‍ അത്യുല്‍ കൃഷ്ടമായൊരു സമൂഹമായി അവര്‍ രൂപാന്തരപ്പെട്ടു.
ഈ സാഹചര്യത്തില്‍ ആ ജനതയോട് ചേര്‍ ന്നുനിന്ന് ഭൗതിക ജീവിതാനുകൂല്യങ്ങള്‍ നേ ടാമെന്നാഗ്രഹിച്ച് മനസ്സില്‍ വിശ്വാസ വിന്യാസമില്ലാതെ തങ്ങളും വിശ്വാസികളായി എന്ന് വാദിച്ചു ആനുകൂല്യങ്ങള്‍ക്കായി കടന്നുവന്ന ചില ഗ്രാ മീണ ഗോത്രക്കാരുടെ വാദമുഖങ്ങളുടെ നിജസ്ഥി തി ബോധ്യപ്പെടുത്തുകയാണ് ഈ വചനത്തിന്റെ ലക്ഷ്യം. യഥാര്‍ഥ വിശ്വാസികളുടെ ലക്ഷണങ്ങ ളും അവരുടെ സവിശേഷ കാഴ്ചപ്പാടുകളും അവതരിപ്പിച്ച് സത്യവിശ്വാസത്തിന് നല്‍കപ്പെട്ട ദൈ വിക നിര്‍വചനമാണ് തുടര്‍ന്നുള്ള ആയത്തിന്റെ ആശയസാരം.
ഇസ്‌ലാമിക സമൂഹത്തിന്റെ ഉയര്‍ച്ചയും വള ര്‍ച്ചയും കണ്ട് ഇസ്‌ലാം സ്വീകരിക്കാന്‍ തയ്യാറായ മദീനയുമായി ബന്ധപ്പെട്ടുകിടന്ന ജുഹൈന, അ സ്‌ലം, മുസൈന, ഹുസൈമ, അശ്ജഅ്, ഗിഫാര്‍ തുടങ്ങിയ ഗ്രാമീണ അറബി ഗോത്രക്കാരുടെ വാദമുഖങ്ങളാണ് ഇവിടെ അല്ലാഹു എടുത്തുദ്ധരിച്ചുകൊണ്ട് വിഷയപ്രവേശനം നടത്തുന്നത്. അവരു ടെ ഇസ്‌ലാം പ്രവേശനത്തിന്റെ പ്രചോദനം സത്യത്തില്‍ സത്യവിശ്വാസം ഉള്‍ക്കൊള്ളലായിരുന്നില്ല. മറിച്ച്, മുസ്‌ലിംകളുടെ ചങ്ങാത്തം ഉറപ്പുവരുത്തുകയും ഇസ്‌ലാമിക വിജയങ്ങളുടെ ഗുണഭോക്താക്കളാകാമെന്ന വിചാരവുമായിരുന്നു.
മുസ്‌ലിംകളുടെ പക്ഷത്ത് നില്ക്കലാണ് സത്യവിശ്വാസം സ്വീകരിക്കലെന്ന് അവര്‍ തെറ്റിദ്ധരിക്കുകയും ചെയ്തിട്ടുണ്ടാകാം. അവരുടെ ഇസ്‌ലാം സ്വീകരിക്കലിന്റെ ഉദ്ദേശ ശുദ്ധിയില്ലായ്മയെ ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ നബി(സ)യോട് അല്ലാഹു ആവശ്യപ്പെടുകയാണ്. ഒപ്പം ഉദ്ദേശശു ദ്ധി തെറ്റാണെങ്കിലും മുസ്‌ലിംകളോടുള്ള അനുകൂല മനോഭാവത്തെ അംഗീകരിക്കുകയും ചെയ്യുന്നത് കാണാം.
”പറയൂ, നിങ്ങള്‍ യഥാര്‍ഥ വിശ്വാസികളായിട്ടില്ല. നിങ്ങളുടെ ഹൃദയങ്ങളില്‍ ശരിക്കുള്ള വിശ്വാസം പ്രവേശിച്ചിട്ടില്ലാത്തതിനാല്‍ ഞങ്ങള്‍ കീഴ്‌പ്പെട്ടിരിക്കുന്നു എന്ന് നിങ്ങള്‍ പറഞ്ഞോളൂ”.
അവരെ തീര്‍ത്തും മുസ്‌ലിം സമൂഹത്തില്‍ നി ന്ന് അകറ്റി നിര്‍ത്താതെതന്നെ യാഥാര്‍ഥ്യം ബോ ധ്യപ്പെടുത്തുകയാണ് അല്ലാഹു ചെയ്യുന്നത്. മാത്രമല്ല, അവരുടെ വിധേയത്വത്തെ അംഗീകരിക്കുകയും ചെയ്യുന്നു.
”അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയേ നിങ്ങള്‍ ചെയ്യുന്നുള്ളൂവെങ്കിലും നി ങ്ങളുടെ ആ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലം ഒട്ടുംതന്നെ കുറക്കുകയില്ല”. അവര്‍ വിധേയരായതിനുള്ള പ്രതിഫല വാഗ്ദാനത്തിലൂടെ അല്ലാഹു അവരോടുള്ള സമീപനവും വ്യക്തമാക്കിയിരിക്കുന്നു.”
”അല്ലാഹു തെറ്റുകുറ്റങ്ങള്‍ എല്ലാം പൊറുത്തുതരുന്നവനും കാരുണ്യത്തോടെ കാര്യങ്ങളെ സമീപിക്കുകയും ചെയ്യുന്നു” എന്ന ഓര്‍മപ്പെടുത്തല്‍. പിഴവുകള്‍ തിരുത്തി കൂടുതല്‍ കരുത്തോടെ കാ ര്യങ്ങള്‍ ബോധ്യപ്പെടാനും അനുഭാവപൂര്‍വം അടുക്കാനുമുള്ള അവസരങ്ങള്‍ തുറന്നിടുകയും ചെയ്യുന്നു.
തുടര്‍ന്ന് യഥാര്‍ഥ വിശ്വാസികളാരെന്നുള്ള കൃ ത്യമായ നിര്‍വചനം നല്‍കുകയാണ്. ചില മാനദണ്ഡാടിസ്ഥാനത്തിലാണ് ഒരാള്‍ സത്യവിശ്വാസി അഥവാ മുഅ്മിനായി നിശ്ചയിക്കപ്പെടുന്നത്. ഭൗ തിക താല്പര്യങ്ങള്‍ക്കതീതമായി അല്ലാഹുവിലും പ്രവാചകനിലും സംശയലേശമെന്യേ വിശ്വാസ സ്ഥിരീകരണവും ദൃഢീകരണവും നേടുകയും ശ രീരവും സമ്പത്തും ദൈവമാര്‍ഗത്തില്‍ ധര്‍മസംസ്ഥാപനത്തിനായി അര്‍പ്പിച്ച് സര്‍വാത്മനാ ധര്‍മസമര സന്നദ്ധനാകുമ്പോഴാണ് ഒരാള്‍ മുഅ്മിനാ യി പരിഗണിക്കപ്പെടുന്നത് എന്ന് ദൈവനിര്‍വചനം.
”അല്ലാഹുവിലും അവന്റെ ദൂതനിലും ശരിക്കും വിശ്വസിക്കുകയും എന്നിട്ട് സന്ദേഹമേതുമില്ലാതെ സ്വസമ്പത്തും സ്വദേഹങ്ങളുമര്‍പ്പിച്ച് ദൈവമാര്‍ഗത്തില്‍ ധര്‍മോത്സുകരായവരും മാത്രമാണ് യഥാര്‍ ഥ വിശ്വാസികള്‍”
ഈ സവിശേഷതകളുള്ളവരെയാണ് ഈമാനിക സത്യസന്ധത പുലര്‍ത്തിയവരായി അല്ലാ ഹു ഊന്നിപ്പറയുന്നത്.
”അവര്‍ തന്നെയാണ് സത്യസന്ധരും.” ഈമാന്‍ അഥവാ സത്യവിശ്വാസം കേവലമൊരു അധരവാദമല്ല എന്നറിഞ്ഞതിനാല്‍ മുസ്‌ലിംകളെ മുഴുവനായി ഇസ്‌ലാമിന്റെ ഈമാനിക പ്രതലത്തില്‍ ഒരേ ഗണത്തിലുള്‍പ്പെടുത്തി നോക്കിക്കാണാനാവില്ല എന്നത് വാസ്തവമാണല്ലോ.
1) മേല്‍ സൂചിപ്പിച്ച 15ാം വചനപ്രകാരമുള്ള ഈമാനിക പൂര്‍ണത കൈവരിച്ച മുസ്‌ലിംകള്‍.
2) സത്യവിശ്വാസത്തെ കൃത്യമായി അംഗീകരിക്കുകയും സന്ദേഹലേശമെന്യേ ഈമാനികാവേശമായി ഉള്‍ക്കൊള്ളുകയും ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കുകയും സദാചാര സ്വഭാവ മൂല്യങ്ങള്‍ പാലിക്കുകയും ചെയ്യുന്നവര്‍.
”ന്യായമായ വിഷമമില്ലാതെ(യുദ്ധത്തിന് പോകാതെ) ഒഴിഞ്ഞിരിക്കുന്ന വിശ്വാസികളും, തങ്ങളുടെ ധനംകൊണ്ടും ദേഹംകൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവരും തുല്യരാവുക യില്ല. തങ്ങളുടെ ധനംകൊണ്ടും ദേഹംകൊണ്ടും സമരം ചെയ്യുന്നവരെ ഒഴിഞ്ഞിരിക്കുന്നവരെക്കാള്‍ അല്ലാഹു പദവിയില്‍ ഉയര്‍ത്തിയിരിക്കുന്നു. എല്ലാവര്‍ക്കും അല്ലാഹു നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല്‍ സമരത്തിലേര്‍പ്പെടുന്നവര്‍ക്ക് ഒഴിഞ്ഞിരിക്കുന്നവരെക്കാളും കൂടുതലായി അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.” (4:95)
3) സത്യവിശ്വാസത്തെ തത്വത്തില്‍ അംഗീകരിക്കുകയും ആരാചാനുഷ്ഠാനങ്ങളിലും ധര്‍മസമര പ്രവര്‍ത്തനങ്ങളിലും വ്യാപൃതമാവാതെ വിശ്വാസി സമൂഹത്തില്‍ നിന്ന് വിശ്വാസികളെന്ന നിലയ്ക്കുള്ള ആനുകൂല്യങ്ങള്‍ പറ്റുകയും ചെയ്യുന്നവര്‍. 14ാം വചനത്തില്‍ സൂചിപ്പിച്ച അഅ്‌റാബികല്‍ ഈ ഗണത്തില്‍ പെടുന്നു.
ഇന്നും മുസ്‌ലിം സമൂഹത്തില്‍ വലിയൊരു വിഭാഗം ഈ ഗണത്തില്‍ പെടുന്നവരാണ്. മുസ് ലിംകളായി ജനിച്ചതുകൊണ്ടുമാത്രം മുസ്‌ലിം ലേബലില്‍ ജീവിക്കുകയും ജനനം മുതല്‍ ഖബര്‍ വരെ മുസ്‌ലിം സമൂഹത്തിന്റെ ആചാരാനുകൂല്യങ്ങള്‍ പറ്റുകയും ചെയ്യുന്നവര്‍.
4) ഇസ്‌ലാമിക വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും കൃത്യമായി അംഗീകരിക്കുന്നതോടൊപ്പം വിശ്വാസ വൈകല്യങ്ങളും അനുഷ്ഠാന വ്യതിയാനങ്ങളും പുലര്‍ത്തിപ്പോരുന്നവര്‍.
5) മുസ്‌ലിം ദമ്പതിമാര്‍ക്ക് ജനിക്കുകയും ജന്മനാ ലഭിച്ച ഇസ്‌ലാമിക ചുവയുള്ള നാമങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ദൈവനിഷേധത്തി ലും മതനിരാസത്തിലും ജീവിക്കുന്നവര്‍. പ്രവാചക കാലഘട്ടത്തിനുശേഷം രൂപംകൊണ്ടതാണ് ഈ വിഭാഗം.
6) ഇന്ന് തുലോം തുച്ഛവും പ്രവാചകന്റെയും ഖലുഫാഉര്‍റാശിദുകളുടെയും കാലഘട്ടത്തില്‍ ധാരാളമുണ്ടായിരുന്നതുമായ ഒരു വിഭാഗമാണ് മുനാഫിഖുകള്‍ അഥവാ കപടവിശ്വാസികള്‍. മനസ്സില്‍ ഒരു നിലയ്ക്കും ഇസ്‌ലാമിനോടോ ഇസ്‌ലാമിക വിശ്വാസങ്ങളോടോ യാതൊരുവിധ പ്രതിപത്തിയും പുലര്‍ത്താത്തവരും ഒപ്പം ഇസ്‌ലാമിനോട് എതിര്‍പ്പ് സൂക്ഷിക്കുന്നവരുമായ ആളുകള്‍. മുസ് ലിംകളെന്ന വ്യാജേന മുസ്‌ലിം സമൂഹത്തിന്റെ ഭാഗമായി അഭിനയിച്ചു നടക്കുകയും ചെയ്യുന്നവരാണിവര്‍.