റസിഡന്‍ഷ്യല്‍ പാഠശാലകളും അവകാശപ്രശ്‌നവും
അബ്ദുല്‍കരീം വല്ലോറ, മലപ്പുറം
ഏതോ കാലത്ത്, ഫോണൊന്നും അത്ര വ്യാപകമല്ലാത്ത സമയത്ത് ഹോസ്റ്റലുകളില്‍ ആഴ്ചയിലൊരിക്കലൊക്കെ വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ സൗകര്യം ചെയ്തിരുന്നു. അന്ന് അത് സൗകര്യപ്പെടുത്തലായിരുന്നു. എന്നാല്‍, ആശയവിനിമയ സംവിധാനങ്ങളൊക്കെ അത്യന്തം പുരോഗതി പ്രാപിച്ച, വലിയ പണച്ചെലവില്ലാതെ ഫോണ്‍വിളികള്‍ സാധ്യമാകുന്ന ഈ കാലത്തും ഹോസ്റ്റലുകളും റസിഡന്‍ഷ്യല്‍ സ്‌കൂളുകളും ആഴ്ചയിലൊരിക്കല്‍ മാത്രമേ വീട്ടിലേക്കുള്ള ഫോണ്‍വിളികള്‍ അനുവദിക്കുന്നുള്ളൂ എന്നത് അത്യന്തം ഭീകരമാണ്. അത് അവകാശലംഘനമാണ് എന്നു പറയാതെവയ്യ. ഇത്തരം കുട്ടികള്‍ അനുഭവിക്കുന്ന മാനസിക പ്രതിസന്ധികള്‍ പരിഹരിക്കപ്പെടണമെങ്കില്‍ സ്വന്തബന്ധങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കം അനിവാര്യമാണ്. വീട്ടുകാരുമായുള്ള ബന്ധം നിയന്ത്രിക്കുക വഴി മാനസിക വ്യവഹാരങ്ങളില്‍ വലിയ സമ്മര്‍ദം സൃഷ്ടിക്കുകയും കുട്ടികളെ പ്രതിസന്ധിയിലാക്കുകയുമാണ് ചെയ്യുന്നത്. ഇപ്പോഴുള്ള രീതികള്‍ തന്നെയാണ് തുടര്‍ന്നുപോകുന്നതെങ്കില്‍ അത് അവകാശലംഘനമാണ്.