ഹിറ്റ്‌ലറെക്കുറിച്ചുള്ള പരാമര്‍ശം; മാപ്പ് പറഞ്ഞ് പുടിന്‍
റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ഹിറ്റ്‌ലറെക്കുറിച്ചും ജൂതന്മാരെക്കുറിച്ചും നടത്തിയ പരാമര്‍ശങ്ങളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ മാപ്പ് പറഞ്ഞതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. അതേസമയം, റഷ്യന്‍ പ്രസിഡന്‍സിയുടെ പ്രസ്താവനയില്‍ ക്ഷമാപണത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ഒരു ടി വി അഭിമുഖത്തിലാണ് യുക്രൈന്‍ പ്രസിഡന്റിനെ ഹിറ്റ്‌ലറുമായും ജൂത സമൂഹവുമായി ബന്ധപ്പെടുത്തി ലാവ്‌റോവ് വിമര്‍ശനം നടത്തിയത്.