ഹിന്ദുത്വ ഫാസിസത്തിന് ലോകം തടയിടണം: അജിത് സാഹി

ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസത്തിന് തടയിടാന്‍ ലോകം രംഗത്തുവരണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അജിത് സാഹി. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും കലാപങ്ങളും തടയാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസും അതിന്റെ വിഷലിപ്തമായ പ്രത്യയശാസ്ത്രവും ഹിന്ദുത്വ വര്‍ഗീയത വളര്‍ത്തുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. യു എസ് കോണ്‍ഗ്രസിലെ ടോം ലാന്റോസ് മനുഷ്യാവകാശ കമ്മീഷനു മുമ്പാകെ സംസാരിക്കുകയായിരുന്നു സാഹി. നേരത്തെ തെഹല്‍ക വാരികയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായി അജിത് സാഹി പ്രവര്‍ത്തിച്ചിരുന്നു. അവിടെ അദ്ദേഹം രാഷ്ട്രീയ-അന്വേഷണാത്മക പത്രപ്രവര്‍ത്തകനായാണ് സേവനമനുഷ്ഠിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍-അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ അഡ്വക്കസി ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം. മൂന്നു പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ പൗരാവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍, മതസ്വാതന്ത്ര്യം എന്നിവയ്ക്കു വേണ്ടി അജിത് സാഹി ശബ്ദിക്കുന്നുണ്ട്.
