7 Saturday
September 2024
2024 September 7
1446 Rabie Al-Awwal 3

ഹിജ്റ മാത്രമല്ല പരിഹാരം

അഹ്മദ്കുട്ടി മലപ്പുറം

ഫലസ്തീന്‍ എന്ന രാജ്യം ലോക മുസ്ലിംകളുടെ തന്നെ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഹൃദയത്തില്‍ നനവുള്ള ഒരാള്‍ക്കു പോലും ഫലസ്തീനൊപ്പം നില്ക്കാതിരിക്കാനാവില്ല. എന്നാല്‍, ഇടയ്ക്കിടെ ഫലസ്തീനിനൊപ്പമെന്നു പ്രഖ്യാപിക്കുകയും അവരുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ അവമതിക്കുകയും ചെയ്യുന്ന പ്രവണത പല ഇടങ്ങളില്‍ നിന്ന് കാണുന്നുണ്ട്. മദ്ഖലി സലഫിസത്തിലേക്കാണ് അതിന്റെ വേര് ചെന്നെത്തുന്നത്. സ്വന്തം നാട്ടില്‍ അഭയാര്‍ഥികളായി വന്നവരെ സ്വീകരിച്ചതിന്റെ പേരിലാണ് ഫലസ്തീനികള്‍ ഇന്ന് നരകയാതന അനുഭവിക്കുന്നത്. ആതിഥേയരായിരുന്ന അവര്‍ ഇനി ഹിജ്റ ചെയ്ത് സമാധാനം കണ്ടെത്തണമെന്നാണ് മദ്ഖലി സലഫികള്‍ പറയുന്നത്. പണ്ടത്തെ പോലെയല്ല കാര്യങ്ങള്‍. അഭയാര്‍ഥികളെ ചിലരെങ്കിലും സ്വീകരിക്കുന്നുണ്ടെങ്കിലും അതത്ര പ്രോത്സാഹിപ്പിക്കപ്പെടേണ്ട സംഗതിയല്ല. ആശയ പ്രചാരണത്തിന് ഹിജ്റ പോകുന്നതുപോലെയല്ല ഭൂപ്രശ്‌നത്തില്‍ നാടുവിടുന്നത്. മദ്ഖലി സലഫിസത്തെയും ആ ധാരയെ പിന്താങ്ങുന്നവരെയും തുറന്നു കാണിക്കുന്നതായി ശബാബിലെ ലേഖനം. ഈ തുറന്നു കാണിക്കല്‍ തികച്ചും അവസരോചിതമായി.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x