3 Sunday
December 2023
2023 December 3
1445 Joumada I 20

ഹിജാബിട്ടാല്‍ മുറിവേല്ക്കുന്ന മതേതരത്വം!

അബ്ദുസ്സലാം ബാലുശ്ശേരി

മുസ്ലിം വിരുദ്ധത പല ഭാവങ്ങളണിഞ്ഞ് നമ്മുടെ സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അറിഞ്ഞും അറിയാതെയും പലരും ഈ വിഷ പ്രചാരണത്തില്‍ പങ്കാളികളാവുകയും ചെയ്യുന്നു. മുസ്ലിം സ്വത്വത്തിന്റെ ഭാഗമായ ഓരോന്നിനെയും എത്ര വെറുപ്പോടെയും സംശയത്തോടെയുമാണ് സമൂഹം നോക്കുന്നതെന്നത് വളരെ പ്രകടമാണ്. ഹിന്ദുത്വ അജണ്ട ഉണ്ടാക്കിയെടുത്ത ഇസ്ലാമോ ഫോബിയ അത്രയും ശക്തമാണ്. എസ് പി സി വിവാദ സമയത്ത് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് സര്‍ക്കാറിന്റെ നിലപാടായിരുന്നു. ഹിജാബ് ധരിക്കുന്നത് മതേതരത്വത്തെ മുറിവേല്പിക്കുമെന്ന കണ്ടെത്തല്‍ യഥാര്‍ഥത്തില്‍ മതേതര സംവിധാനത്തെ ബഹുമാനിക്കുകയും മതവിശ്വാസം കൊണ്ടുനടക്കുകയും ചെയ്യുന്ന മുസ്ലിംകളെ മുറിവേല്പിക്കുകയാണ് ചെയ്തത്. ഒരാള്‍ക്കും ഉപദ്രവമുണ്ടാക്കാത്ത മതാനുഷ്ഠാനത്തിന്റെ ഭാഗമായ വേഷവിധാനത്തെ ഇത്രമേല്‍ അപകടം പിടിച്ചതായി അവതരിപ്പിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെയാണെന്നതും ആ സര്‍ക്കാറിനെ നയിക്കുന്നത് ഇടതുപക്ഷമാണെന്നതും ഏതൊരു ജനാധിപത്യ വിശ്വാസിയുടെ മനസിനെയും അസ്വസ്ഥപ്പെടുത്തേണ്ടതുണ്ട്. ഇസ്ലാമോഫോബിയയുടെ വേര് എത്രമേല്‍ ആഴ്ന്നു കിടക്കുന്നുണ്ടെന്നതിന് ഇതിനേക്കാള്‍ വലിയ ഒരുദാഹരണവും വേണ്ടതില്ല. മതേതര മനസാക്ഷിയുണര്‍ന്നില്ലെങ്കില്‍ ഹിന്ദുത്വ അജണ്ടകള്‍ സര്‍ക്കാറുകളെ വിഴുങ്ങുന്നത് കണ്‍മുന്നില്‍ കാണേണ്ടി വരും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x