23 Monday
December 2024
2024 December 23
1446 Joumada II 21

ഹിജാബണിഞ്ഞതിന് വിവേചനം; തുറന്നുപറഞ്ഞ് ഒളിംപിക്‌സ് താരം ഇബ്തിഹാജ്


2016ല്‍ ഒളിംപിക്‌സില്‍ ഹിജാബണിഞ്ഞ് യു എസ് ടീമിനു വേണ്ടി ഫെന്‍സിങ് ഇവന്റില്‍ പങ്കെടുത്ത താരമാണ് ഇബ്തിഹാജ് മുഹമ്മദ്. ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനിടെ നടത്തിയ മുസ്‌ലിം ബാന്‍ പരാമര്‍ശം തന്നെ എത്രമേല്‍ ബാധിച്ചു എന്ന് അല്‍ജസീറയോട് തുറന്നു പറഞ്ഞിരിക്കുകയാണ് അവര്‍. തനിക്കു നേരെ തീര്‍ത്തും അസ്വസ്ഥജനകമായ നിരീക്ഷണം കടുപ്പിക്കുകയാണ് അതുമൂലം ഉണ്ടായതെന്ന് അവര്‍ പറയുന്നു. ഒളിംപിക്‌സില്‍ മത്സരിക്കുന്നതിനായി ഒട്ടേറെ പ്രതിസന്ധികളും വര്‍ണവിവേചനവും മതവിവേചനവും നേരിടേണ്ടിവന്നിട്ടുണ്ട് അവര്‍ക്ക്. 2016ലെ ഒളിമ്പിക് നേട്ടത്തിനു ശേഷം അവര്‍ തനിക്കു നേരിട്ട പ്രയാസങ്ങളും അനുഭവങ്ങളും വിവരിച്ചുകൊണ്ട് ഒരു ആത്മകഥ പുറത്തിറക്കിയിരുന്നു. അതോടൊപ്പം മുസ്‌ലിം സ്ത്രീയുടെ വസ്ത്ര ഫാഷനുകളെ പ്രതിധീകരിക്കാന്‍ തന്റെ പ്ലാറ്റ്‌ഫോമുകളെ ഉപയോഗപ്പെടുത്തുന്നുമുണ്ട് അവര്‍.

Back to Top