പാലക്കാട് ജില്ലാ ഹൈസെക് സമ്മേളനം
പാലക്കാട്: ഭക്ഷണത്തില്‍ വര്‍ഗീയ വിഷം കലര്‍ത്തുന്നവര്‍ക്കെതിരെ മതേതര സമൂഹവും സര്‍ക്കാരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് എം എസ് എം പാലക്കാട് ജില്ലാ സമിതി പട്ടാമ്പിയില്‍ സംഘടിപ്പിച്ച ഹൈസെക് – ഹയര്‍ സെക്കന്‍ഡറി സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എ മുഖ്യാതിഥിയായി. അബ്ദുല്‍ ജലീല്‍ മദനി വയനാട്, നബീല്‍ മുഹമ്മദ്, ഡോ. ജാബിര്‍ അമാനി, ഫൈസല്‍ നന്മണ്ട, ജസീം സാജിദ്, ആദില്‍ നസീഫ്, ഹക്തര്‍ പാലക്കാട്, അബ്ദുല്‍ വാജിദ്, ആദില്‍ ഹുസൈന്‍, സമാഹ് ഫാറൂഖി ആഷിഖ് അസ്ഹരി, അബ്ദുസ്സമദ് ചളവറ, അഹ്മദ് രിദ്‌വാന്‍ പ്രസംഗിച്ചു.