ഹൈസെക് സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍
അരീക്കോട്: ഉന്നത പഠനത്തിന് വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തിന് പുറത്ത് പോകേണ്ട അവസ്ഥയാണെന്ന കേരള ഗവര്‍ണ റുടെ പ്രസ്താവന ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യണമെന്ന് എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ല ഹൈസെക് സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ജന. സെക്രട്ടറി ആദില്‍ നസീഫ് ഫാറൂഖി ഉദ്ഘാടനം ചെയ്തു. ശഹീര്‍ പുല്ലൂര്‍ അധ്യ ക്ഷത വഹിച്ചു. ഫാസില്‍ ആലുക്കല്‍, ഫഹീം പുളിക്കല്‍, ഫഹീം ആലുക്കല്‍, നജീബ് തവനൂര്‍, ജൗഹര്‍ കെ അരൂര്‍, ആദി ല്‍ കുനിയില്‍, കെ പി സഹല്‍, റോഷന്‍ പൂക്കോട്ടുംപാടം, അജ്മല്‍ കൂട്ടില്‍, ഹബീബ് കാട്ടുമുണ്ട, ജംഷാദ് എടക്കര പ്രസംഗിച്ചു.
