കണ്ണൂര്‍ ജില്ലാ ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനം

കണ്ണൂര്‍: എം എസ് എം, ഐ ജി എം ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച ജില്ലാ ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനം -ഹൈസെക് സംസ്ഥാന ജന. സെക്രട്ടറി ആദില്‍ നസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇജാസ് ഇരിണാവ് അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി, ഐ എസ് എം ജില്ലാ സെക്രട്ടറി സഹദ് ഇരിക്കൂര്‍, ഐ ജി എം ജില്ലാ സെക്രട്ടറി ഷാന ഏഴോം, എം ജി എം ജില്ലാ ജോ. സെക്രട്ടറി ടി പി റുസീന, എം എസ് എം ജില്ലാ ട്രഷറര്‍ ഫയാസ് കരിയാട് പ്രസംഗിച്ചു. ഇര്‍ഷാദ് മാത്തോട്ടം, അബ്ദുസ്സലാം മുട്ടില്‍, മുബീന ലത്തീഫ്, സഹീര്‍ വെട്ടം, ആസിം വെളിമണ്ണ, നദീര്‍ കടവത്തൂര്‍ ക്ലാസ്സെടുത്തു. വിവിധ മല്‍സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ഉപഹാരങ്ങള്‍ കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ സെക്രട്ടറി ഡോ. അബ്ദുല്‍ജലീല്‍ ഒതായി സമ്മാനിച്ചു. സമാപന സമ്മേളനം എം എസ് എം സംസ്ഥാന ട്രഷറര്‍ ജസീന്‍ നജീബ് ഉദ്ഘാടനം ചെയ്തു. ഐ ജി എം ജില്ലാ പ്രസിഡന്റ് ഫാത്തിമ സുആദ അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര, ഷിസിന്‍ വളപട്ടണം പ്രസംഗിച്ചു.
