14 Friday
November 2025
2025 November 14
1447 Joumada I 23

ഉന്നതവിദ്യാഭ്യാസം പാവപ്പെട്ടവര്‍ക്ക് അപ്രാപ്യമാകുന്നു

ശമീല്‍ കോഴിക്കോട്‌

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം സര്‍വ വിധേനയും സവര്‍ണരിലേക്ക് മാത്രമായി ചുരുക്കിക്കെട്ടാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇടതു സര്‍ക്കാരില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണമെന്ന ആശയത്തോടൊപ്പം ബി എഡ് പോലുള്ള കോഴ്‌സുകള്‍ ഇനി സമ്പന്നര്‍ പഠിച്ചാല്‍ മതി എന്ന ആശയമാണ് സര്‍ക്കാരിനെ മുന്നോട്ടു നയിക്കുന്നതെന്നു തോന്നുന്നു. ബി എഡ് കോഴ്‌സുകള്‍ക്ക് വാര്‍ഷിക ഫീസ് വര്‍ധിപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍. നേരത്തെ 29,000 മാത്രമുണ്ടായിരുന്ന ഫീസ് ഇപ്പോള്‍ 45,000ലേക്കും 60,000ലേക്കുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 29,000 എന്ന ഫീസ് കണക്കുകൂട്ടി അഡ്മിഷന്‍ എടുത്തിരിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നുപോലും പുതിയ ഫീസ് വാങ്ങാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഉന്നത വിദ്യാഭ്യാസം ദരിദ്ര നാരായണന്മാര്‍ക്ക് അപ്രാപ്യമാക്കാനുള്ള ഇത്തരം ശ്രമങ്ങളെ ജനങ്ങള്‍ ഒന്നിച്ചുനിന്ന് എതിരിടേണ്ടതുണ്ട്. ഈ പ്രവണത ഇപ്പോഴേ ചെറുത്തുതോല്‍പിച്ചില്ലെങ്കില്‍ വലിയ ദുരിതങ്ങള്‍ സമൂഹം എതിരിടേണ്ടിവരും.

Back to Top