24 Friday
October 2025
2025 October 24
1447 Joumada I 2

ഹെല്‍പ്പ് വണ്‍ രണ്ടാംഘട്ട പരിശീലനം


കോഴിക്കോട്: 27 വര്‍ഷമായി സാമൂഹിക ക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഐ എസ് എം ‘കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക’ പദ്ധതി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഹെല്‍പ്പ് വണ്‍ പരിശീലനത്തിന്റെ രണ്ടാംഘട്ടം കോഴിക്കോട് കെയര്‍ ഹോമില്‍ സംഘടിപ്പിച്ചു. ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മിസ്ബാഹുല്‍ നിഷാദ് ഫാറൂഖി അധ്യക്ഷത വഹിച്ചു. വി പി മുനീര്‍ (അത്യാഹിത ഘട്ടങ്ങളിലെ ജീവന്‍ രക്ഷാ ബേസിക് ട്രെയിനിങ്), ഇര്‍ഷാദ് ഫാറൂഖി (സ്‌കില്‍ ഡെവലപ്‌മെന്റ് ട്രെയിനിങ്) പരിശീലനത്തിന് നേതൃത്വം നല്‍കി. ഷമീര്‍ കൊടിയത്തൂര്‍, അസ്‌കര്‍ കുണ്ടുങ്ങല്‍, അബൂബക്കര്‍ സിദ്ദീഖ്, ഷമീര്‍ വിവിധ പദ്ധതികള്‍ വിശദീകരിച്ചു. ഹെല്‍പിങ് ഹാന്‍ഡ്‌സ് ശമനം പദ്ധതിയിലേക്ക് യൂണിറ്റുകളില്‍ നിന്ന് സമാഹരിച്ച തുക ജില്ലാ സെക്രട്ടറി ഫാദില്‍ കണ്‍വീനര്‍ ഇസ്ഹാഖ് കണ്ണഞ്ചേരിക്ക് കൈമാറി. സമിതി അംഗങ്ങള്‍ക്കും മണ്ഡലം സാമൂഹിക ക്ഷേമ കണ്‍വീനര്‍മാര്‍ക്കുമുള്ള ഐ ഡി കാര്‍ഡുകള്‍ വിതരണം ചെയ്തു. വിവിധ മണ്ഡലങ്ങള്‍ക്കുള്ള മെമെന്റോകള്‍ യൂണിറ്റി സംസ്ഥാന കണ്‍വീനര്‍ റഫീഖ് നല്ലളം, ഹെല്‍പിങ് ഹാന്‍ഡ്‌സ് ഭാരവാഹികളായ കെ വി നിയാസ്, എം കെ നൗഫല്‍, ഇ വി നിസാര്‍ എന്നിവര്‍ വിതരണം ചെയ്തു. ജില്ലാ ട്രഷറര്‍ അബ്ദുസലാം ഒളവണ്ണ, ജോയിന്റ് സെക്രട്ടറി ജാസിര്‍ നന്മണ്ട, യൂണിറ്റി കണ്‍വീനര്‍ സാജിര്‍ ഫാറൂഖി, മുഹമ്മദ് റാഫി പ്രസംഗിച്ചു.

Back to Top