2 Wednesday
July 2025
2025 July 2
1447 Mouharrem 6

ഐ എസ് എം ‘ഹെല്‍പ്പ്‌വണ്‍’ വര്‍ക്‌ഷോപ്പ്


കോഴിക്കോട്: ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ല കമ്മിറ്റി യൂണിറ്റിലെ സാമൂഹികക്ഷേമ വകുപ്പ് കണ്‍വീനര്‍മാര്‍ക്ക് ‘ഹെല്‍പ്‌വണ്‍’ വര്‍ക്‌ഷോപ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകളും മെഡിക്കല്‍ ഉപകരണ വിതരണവും വൃക്കരോഗ നിര്‍ണയ ക്യാമ്പുകളും കിഡ്‌നി, കാന്‍സര്‍ രോഗികള്‍ക്കുള്ള സര്‍ക്കാര്‍, സര്‍ക്കാറിതര സഹായങ്ങള്‍ ലഭ്യമാക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം ഒരുക്കുന്നതിനും പദ്ധതിയൊരുക്കി. സംഗമം ഐ എസ് എം സംസ്ഥാന സെക്രട്ടറി ജിസാര്‍ ഇട്ടോളി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ വി ഫാദില്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സാമൂഹികക്ഷേമ റിപ്പോര്‍ട്ട് സിദ്ദീഖ് തിരുവണ്ണൂരിന് നല്‍കി ടി കെ മുഹമ്മദലി പ്രകാശനം ചെയ്തു. അഫ്താഷ് ചാലിയം, അസ്‌കര്‍ കുണ്ടുങ്ങല്‍, ഷമീര്‍ കൊടിയത്തൂര്‍, റാഫി രാമനാട്ടുകര, ഷാനവാസ് ചാലിയം, ഡോ. ജംഷീദ് ഉസ്മാന്‍, അബ്ദുസ്സലാം ഒളവണ്ണ, സാജിര്‍ മാറാട് പ്രസംഗിച്ചു.

Back to Top