ഹാര്‍മണി ടോക്ക്
നരിക്കുനി: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കെ എന്‍ എം മര്‍കസുദ്ദഅ്വ നരിക്കുനിയില്‍ സംഘടിപ്പിച്ച ഹാര്‍മണി ടോക്ക് ജില്ലാ പഞ്ചായത്ത് അംഗം ഐ പി രാജേഷ് ഉദ്ഘാടനം ചെയ്തു. പി അസയില്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. മിസ്ബാഹ് ഫാറൂഖി പ്രഭാഷണം നടത്തി. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൗഹര്‍ പൂമംഗലം, മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് കുമാര്‍, നരിക്കുനി ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡണ്ട് സി പി ലൈല, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് മൊയ്തു നെരോത്ത്, മാപ്പിളപ്പാട്ട് ഗവേഷകന് ഫൈസല്‍ എളേറ്റില്‍, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ രാഘവന് അടുക്കത്ത്, വി സി മുഹമ്മദ്, പി ശശീന്ദ്രന്, എം പി റുഖിയ ടീച്ചര്‍, മാപ്പിളപ്പാട്ട് രചയിതാവ് ഹസന് നെടിയനാട്, എ പി നസ്തര്‍, എം അബ്ദുല്‍ അസീസ്, ഗഫൂര്‍ എളേറ്റില്‍, സി ശ്രീധരന്, പി വിജയന്ര്, അബൂബക്കര്‍ ചളിക്കോട്, ബഷീര്‍ കൈപ്പാട്ട്, എന്‍ പി റഷീദ്, ശുക്കൂര്‍ കോണിക്കല്‍, സി കെ റജീഷ് പ്രസംഗിച്ചു.