വേദ സന്ദേശങ്ങള്‍ മനുഷ്യത്വത്തെ ഉദ്ദീപിപ്പിക്കുന്നു: ഹാര്‍മണി ടോക്ക്
കോഴിക്കോട്: വേദങ്ങള്‍ നല്‍കുന്ന സഹിഷ്ണുതയുടെയും മാനവികതയുടെയും സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുകയാണ് ലോകം നേരിടുന്ന മാനവിക പ്രതിസന്ധിക്ക് പരിഹാരമെന്ന് ഫോറം ഫോര്‍ സ്പിരിച്വല്‍ തോട്ട്‌സ് കാലിക്കറ്റ് ചാപ്റ്റര്‍ സംഘടിപ്പിച്ച ഹാര്‍മണി ടോക്ക് അഭിപ്രായപ്പെട്ടു. ‘വേദങ്ങളിലെ മാനവികത’ വിഷയത്തില്‍ നടന്ന സംഗമത്തില്‍ പശ്ചിമേഷ്യന്‍ ഗവേഷകന്‍ ഡോ. പി ജെ വിന്‍സന്റ്, എം ടി മനാഫ് എന്നിവര്‍ വിഷയാവതരണം നടത്തി. അഡ്വ. പി എം ഹനീഫ് അധ്യക്ഷത വഹിച്ചു. എ ഐ വൈ എഫ് ജില്ല പ്രസിഡന്റ് അഡ്വ. കെ പി ബിനോയ്, എക്‌സ്പ്രസ് മുസ്തഫ, അഹമ്മദ് നസീര്‍, പി മുഹമ്മദ് അഷ്‌റഫ്, പി ടി അബ്ദുല്‍മജീദ്, ഫോറം ഫോര്‍ സ്പിരിച്വല്‍ തോട്ട്‌സ് കണ്‍വീനര്‍ ശുക്കൂര്‍ കോണിക്കല്‍, ഫൈസല്‍ ഇയ്യക്കാട് പ്രസംഗിച്ചു.