14 Saturday
March 2026
2026 March 14
1447 Ramadân 25

ഹാര്‍മണി ടോക്ക്


താമരശ്ശേരി: വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്ന മാനവികത പ്രചരിപ്പിച്ചാല്‍ ലോകത്ത് സമാധാനം സാധ്യമാകുമെന്ന് മുജാഹിദ് സമ്മേളന പ്രചാരണാര്‍ഥം കെ എന്‍ എം മര്‍കസുദ്ദഅ്‌വ കൊടുവള്ളി ഈസ്റ്റ് മണ്ഡലം സമിതി സംഘടിപ്പിച്ച ഹാര്‍മണി ടോക്ക് അഭിപ്രായപ്പെട്ടു. കെ എ ടി എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് എം പി അബ്ദുല്‍ഖാദര്‍ മോഡറേറ്റര്‍ ആയി. മിസ്ബാഹ് ഫാറൂഖി, ശുക്കൂര്‍ കോണിക്കല്‍ വിഷയാവതരണം നടത്തി. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി എം ഉമ്മര്‍ മാസ്റ്റര്‍, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹിമാന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി സി ഹബീബ് തമ്പി, ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. ജോസ് മാത്യു, കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ല പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി, ജമാഅത്തെ ഇസ്‌ലാമി പ്രതിനിധി യൂസുഫ് ഹാജി, നവാസ് ഈര്‍പ്പോണ, പി പി ഹാഫിസ്‌റഹ്‌മാന്‍, എ കെ അബ്ബാസ്, കെ പി കൃഷ്ണന്‍, എം ടി നജ്മ പ്രസംഗിച്ചു.

Back to Top