ഹഖിന്റെ പാശം
അബ്ദുല്‍കാദര്‍ കടവനാട്
തെറ്റുകള്‍ പേറി നടക്കും മനുഷ്യാ നോക്ക്
തെറ്റില്ലാ ലോകം അതുണ്ടെന്നത് ഓര്‍ത്ത് നോക്ക്..
ഓര്‍ക്കുന്ന നേരം നീ ഹഖിന്റെ പാശം നോക്ക്..
ഉത്തമ തൗഹീദില്‍ മായം ചേര്‍ക്കാതെ നോക്ക്.
(തെറ്റുകള്‍)
ഉറ്റവര്‍ ഉടയവര്‍ എല്ലാം നീ വിട്ടൊഴിയും
ഒറ്റ തടിയായ് നീ ആറടി മണ്ണില്‍ ചേരും
ചേരുന്ന നേരം ആ ചോരുന്ന മണ്‍കുടിലില്‍
ചേലില്‍ കിടക്കും നീ ആറടി മണ്‍കുടിലില്‍.
(തെറ്റുകള്‍)
ഓമല്‍ പൂ പൈതങ്ങള്‍ തേങ്ങിക്കരഞ്ഞീടുന്നു
ഓമല്‍കിളികളും ദുഃഖത്താല്‍ തേങ്ങീടുന്നു.
തേങ്ങുന്ന നേരമില്‍ മാനം കറുത്തീടുന്നു.
തീരാത്ത ദുഃഖം പേമാരിയായ് പെയ്തിടുന്നു.
(തെറ്റുകള്‍)
ആലം അടങ്കല്‍ അമൈത്ത് ഭരിക്കും നാഥന്‍
ആലങ്ങള്‍ കുല്ലും നശിപ്പിക്കും സര്‍വനാഥന്‍
സര്‍വചരാചര സൃഷ്ടി തന്‍ ഖാലിക്കവന്‍
സകലോര്‍ക്കും ആശ്രയം ആശയും ഖല്ലാക്കവന്‍.
(തെറ്റുകള്‍)