ഹംസ യൂസുഫ്: സ്‌കോട്ലാന്‍ഡിലെ ആദ്യ മുസ്ലിം പ്രധാനമന്ത്രി
നികോള സ്റ്റര്‍ജിയന്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും പ്രധാനമന്ത്രി പദവിയില്‍ നിന്നും രാജിവെച്ചതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രി ഹംസ യൂസുഫിനെ എസ് എന്‍ പിയുടെ (ടരീേേശവെ ചമശേീിമഹ ജമൃ്യേ) തലവനായി തെരഞ്ഞെടുത്തു. നികോള സ്റ്റര്‍ജിയന്റെ പിന്‍ഗാമിയായ 37-കാരനായ ഹംസ യൂസുഫ് സ്‌കോട്ലാന്‍ഡിലെ ആദ്യ മുസ്ലിം പ്രധാനമന്ത്രിയായി. എസ് എന്‍ പിയുടെ യുവ എം പിയായ ഹംസ യൂസുഫ് സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ ഗ്ലാസ്ഗോയെ പ്രതിനിധീകരിക്കുന്നു. ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കുന്നതിലും പാര്‍ട്ടിക്കകത്തെ വിഭാഗീയത അവസാനിപ്പിക്കുന്നതിലും സ്വാതന്ത്ര്യത്തിന് വേണ്ടി പരിശ്രമിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഹംസ യൂസുഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം എഡിന്‍ബര്‍ഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താന്‍ വംശജനായ ഹംസ യൂസുഫ് സ്‌കോട്ലാന്‍ഡ് രാഷ്ട്രീയത്തിലെ ഒഴിച്ചുനിര്‍ത്താനാവാത്ത സാന്നിധ്യമായി മാറുകയായിരുന്നു. നികോള സ്റ്റര്‍ജിയന്‍ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായിരുന്ന ഹംസ യൂസുഫ് സുപ്രധാന മന്ത്രി പദവികള്‍ വഹിച്ചിട്ടുണ്ട്. 1985 ഏപ്രില്‍ 7ന് ഗ്ലാസ്ഗോയിലാണ് ജനനം. പാക്കിസ്താനിലെ പഞ്ചാബ് സ്റ്റേറ്റില്‍ ജനിച്ച പിതാവ് മുദഫര്‍ 1960-ല്‍ കുടുംബത്തോടൊപ്പം സ്‌കോട്ലാന്‍ഡിലേക്ക് കുടിയേറി. മാതാവ് ഷൈത്സ ബൂട്ട കെനിയക്കാരിയാണ്.