ഹമാസ് തുരങ്കങ്ങള്‍ വെള്ളം കയറ്റി തകര്‍ക്കാന്‍ ഇസ്രായേല്‍ പദ്ധതി
ഗസ്സ മുനമ്പില്‍ ഹമാസ് പ്രവര്‍ത്തനം കേന്ദ്രീകരിച്ച തുരങ്കങ്ങള്‍ ജലംനിറച്ച് തകര്‍ക്കാന്‍ പദ്ധതിയൊരുക്കി ഇസ്രായേല്‍. യു എസ് ബുദ്ധിയുപദേശിച്ചാണ് ഇസ്രായേല്‍ സേന പുതിയ നീക്കം നടത്തുന്നതെന്ന് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യ നടപടിയെന്നോണം വടക്കന്‍ ഗസ്സയില്‍ ശാത്വി അഭയാര്‍ഥി ക്യാമ്പിനു സമീപം അഞ്ചു കൂറ്റന്‍ പമ്പുകള്‍ കഴിഞ്ഞ മാസം സ്ഥാപിച്ചതായാണ് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ക്യുബിക് മീറ്റര്‍ ജലം പമ്പുചെയ്യാന്‍ ഇവക്കാകുമെന്നാണ് കണക്കുകൂട്ടല്‍. നൂറിലേറെ ഇസ്രായേല്‍ ബന്ദികളടക്കം ഹമാസ് തുരങ്കങ്ങളിലായതിനാല്‍ അവരുടെ മോചനത്തിനുമുമ്പ് ഇത് നടപ്പാക്കുമോയെന്ന് വ്യക്തമല്ല. ആയിരക്കണക്കിന് സിവിലിയന്മാരുടെ ജീവനെടുക്കുമ്പോഴും ഹമാസ് നേതൃത്വത്തെയോ സൈനികരെയോ കാര്യമായി പിടികൂടാനും നശിപ്പിക്കാനുമാകാതെ ഉഴറുന്ന ഇസ്രായേലിനു മുന്നിലെ ഏറ്റവും വലിയ കടമ്പയാണ് തുരങ്കങ്ങള്‍. ഇവ പ്രവര്‍ത്തനരഹിതമാക്കുകയാണ് അടിയന്തരമായി നടപ്പാക്കേണ്ടതെന്നാണ് ഇസ്രായേല്‍ വാദം.